Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശാർദുൽ ഠാകുറിന് മൂന്നു...

ശാർദുൽ ഠാകുറിന് മൂന്നു വിക്കറ്റ്; സിംബാബ്‍വെയെ 161 റൺസിലൊതുക്കി ഇന്ത്യ

text_fields
bookmark_border
ശാർദുൽ ഠാകുറിന് മൂന്നു വിക്കറ്റ്; സിംബാബ്‍വെയെ 161 റൺസിലൊതുക്കി ഇന്ത്യ
cancel

ഹരാരെ: സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 162 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 38.1 ഓവറിൽ 161 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. സിംബാബ്‍വെ ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്.

42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണു ടോപ് സ്കോറർ. റിയാൻ ബുള്‍ 47 പന്തിൽ 39 റൺസെടുത്തു പുറത്താകാതെ നിന്നു. സിക്കന്ദർ റാസ, ഇന്നസെന്‍റ് കയ എന്നിവർ 16 റൺസ് വീതം നേടി. ശാർദുൽ ഠാകുറിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ‌, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റു വീതം നേടി. ആദ്യ മത്സരത്തിൽ സിംബാബ്‍വെയെ ഇന്ത്യ പത്ത് വിക്കറ്റിനു കീഴടക്കിയിരുന്നു. ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabweShardul ThakurIndia
News Summary - Shardul Thakur Takes Three As India Bundle Out Zimbabwe For 161
Next Story