ട്വന്റി-20 ലോകകപ്പിന് മുൻപ് ഹാർദിക് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരണം- രവി ശാസ്ത്രി
text_fieldsമുംബൈ: ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി-20 ടീമിന്റെ നായകനാക്കിയാൽ ടീം ഇന്ത്യക്ക് 2007 ആവർത്തിക്കാനാകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. 2007ൽ നടപ്പാക്കിയ സീനിയേഴ്സിനെ മാറ്റിനിർത്തിയുള്ല പരിഷ്കാരങ്ങൾ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. അതേ റൂട്ടിൽ ഇന്ത്യ നീങ്ങുമെന്നാണ് കരുതുന്നെതെന്ന് ശാസ്ത്രി പറഞ്ഞു. 'അദ്ദേഹത്തിന് സ്വന്തം കഴിവിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്, അവൻ പൂർണ ആരോഗ്യവാനാണെന്നത് വലിയ മാറ്റമുണ്ടാക്കുന്നു'. ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയുടെ റൺഓർഡറിൽ ഹാർദികിനെ കുറിച്ച് ശാസ്ത്രി പറഞ്ഞു.
'അടുത്തത് ഏകദിന ലോകകപ്പാണ് വരാനുള്ളത്. അതിന് തൊട്ടുപിറകെയാണ് ട്വന്റി-20 ലോകകപ്പ്. ഹാർദിക് ഇപ്പോൾ ടി20 ഇന്ത്യയുടെ സ്റ്റാൻഡ്‌ബൈ ക്യാപ്റ്റനാണ്. നായക സ്ഥാനത്തേക്ക് പരിഗണിച്ചാൽ പുതിയ ദിശയിലേക്ക് ടീമിനെ കൊണ്ടുപോകാനാകും. സെലക്ടർമാർ ഇക്കാര്യം ശ്രദ്ധിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ യുവാക്കൾക്കിടയിൽ ധാരാളം പ്രതിഭകളുണ്ട്. പുതിയ ടീമല്ലെങ്കിൽ പോലും ചില പുതിയ മുഖങ്ങളെങ്കിലും ടീമിലുണ്ടാകും.
മുഴുവൻ ഫോർമാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. എന്നാൽ 2022 ട്വന്റി- 20 ലോകകപ്പിന് ശേഷം അദ്ദേഹം ഒരു മത്സരം കളിക്കാനായിട്ടില്ല. ടൂർണമെന്റിൽ കെ.എൽ രാഹുൽ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയിരുന്നു. രാഹുലിന്റെയും അവസാന ട്വന്റി-20 മത്സരം ലോകകപ്പിലായിരുന്നു. ഇതിനിടയിൽ, ഇന്ത്യ എട്ട് ട്വന്റി- 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രോഹിത്തിന് വിശ്രമം നൽകിയതോടെ ഹാർദിക് പാണ്ഡ്യയായിരുന്നു നേതൃത്വം നൽകിയത്. അതിൽ അഞ്ചെണ്ണത്തിൽ ഇന്ത്യ ജയിക്കുകയും രണ്ടെണ്ണം തോൽക്കുകയും ഒരെണ്ണം സമനിലയിലാവുകയും ചെയ്തു.
2024 ട്വന്റി-20 ലോകകപ്പിനായി ശാസ്ത്രി '2007 റൂട്ട്' ആണ് നിർദേശിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരെയും മാറ്റി നിർത്തി, താരതമ്യേന പരിചയമില്ലാത്ത ടീമിനെയാണ് കന്നി ട്വന്റി- 20 ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തത്. എം.എസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ അന്ന് കിരീടം ചൂടി. ഇവിടെയും അവർ ആ വഴിക്ക് തന്നെ പോകുമെന്ന് തോന്നുന്നു, അവർ പ്രതിഭകളെ തിരിച്ചറിയും.' ശാസ്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.