'ഈ വാതിൽ തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ'; മുറിയിൽ അടച്ചിട്ടതിൻെറ വേദനയിൽ ധവാൻ
text_fieldsഒറ്റപ്പെടലിൻെറ വേദന എന്താണെന്ന് പഠിപ്പിക്കുകയായിരുന്നു ഈ കോവിഡ് കാലം. പ്രത്യേകിച്ച് ഒരു മുറിയിൽ ഏകനായി അടച്ചുപൂട്ടിയിരിക്കുന്ന അവസ്ഥ താങ്ങാവുന്നതിലുമപ്പുറമാണ്. അത്തരമൊരു അവസ്ഥയിലാണ് ഐ.പി.എൽ പോരിനായി യു.എ.ഇയിലെത്തിയ ക്രിക്കറ്റ് താരങ്ങൾ.
ഒരാഴ്ച നിർബന്ധ ക്വാറൈൻറനിലാണ് ഓരോ താരവും. ഈ സമയത്തും തങ്ങളുടെ പരിശീലനത്തിൻെറയും മറ്റു രസകരമായ അനുഭവങ്ങളുടെയും വിഡിയോ ഇവർ പങ്കുവെക്കുന്നുണ്ട്. ഇതിൻെറ ഒടുവിലെ കാഴ്ചയാണ് ഡൽഹി കാപിറ്റൽസ് താരം ശിഖർ ധവാേൻറത്.
റൂമിൽനിന്ന് പുറത്തുപോകാൻ കഴിയാത്തതിൻെറ സങ്കടം ഹിന്ദി ഗാനത്തിൻെറ പശ്ചാലത്തലത്തിൽ അവതരിപ്പിക്കുകയാണ് ഇന്ത്യൻ താരം. 1973ൽ രാജ് കപൂർ സംവിധാനം ചെയ്ത ബോബി എന്ന സിനിമയിലെ 'ഹം തും ഏക് കമരേ മേം ബന്ത് ഹോ' എന്ന ഗാനത്തിൻെറ അകമ്പടിയോടെയാണ് താരം വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബാറ്റും പിടിച്ച് പരിശീലനത്തിന് പുറത്തുപോകാൻ ശ്രമിക്കുകയാണ് ധവാൻ. എന്നാൽ, വാതിൽ തുറക്കാനാവാത്തതിനാൽ സങ്കടത്തോടെ തിരിച്ചുപോരുന്നു. 'പുറത്തുനിന്ന് ആർക്കും വരാൻ കഴിയുന്നില്ല, പുറത്തേക്ക് ആർക്കും പോകാനും കഴിയുന്നില്ല, ഇതുപോലെയൊരു സാഹചര്യത്തിൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ' എന്നർഥം വരുന്ന ഹിന്ദി ഗാനം പശ്ചാത്തലത്തിൽ കേൾക്കാം.
'ഇപ്പോഴും വാതിൽ തുറക്കാനാവുന്നില്ല, ക്വാറൈൻറൻ തീരാൻ ഇനി രണ്ട് ദിവസം കൂടിയുണ്ട്, അതുവരെ കാത്തിരിക്കാൻ വയ്യ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 19നാണ് ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കുക. ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.