Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശിഖർ ധവാനും അയേഷ...

ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിഞ്ഞു

text_fields
bookmark_border
ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിഞ്ഞു
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ താരം ശിഖർ ധവാനും ഭാര്യ ​അയേഷ മുഖർജിയും വിവാഹമോചിതരായി. എട്ടുവർഷത്തെ ദാമ്പത്യത്തിന്​ ശേഷമാണ്​ ഇരുവരും വേർപിരിയുന്നത്​.

ആദ്യ വിവാഹത്തിൽ രണ്ടു മക്കളുള്ള അയേഷ മുഖർജി 2012ലാണ്​ ധവാനെ വിവാഹം കഴിച്ചത്​. ഈ ബന്ധത്തിൽ ഏഴുവയസ്സുള്ള മകനുണ്ട്​​. ആസ്​ട്രേലിയയിലെ മെൽബണിൽ ​കിക്ക്​ ബോക്​സറാണ്​ അയേഷ. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ്​ വിവാഹിതരായത്​.



വിവാഹമോചന വാർത്ത അയേഷ തന്നെ ഇൻസ്റ്റ ഗ്രാമിൽ സ്ഥിരീകരിച്ചു. രണ്ട്​ പ്രാവശ്യം വിവാഹമോചിതയാകുന്നതുവരെ വിവാഹമോചനം എന്നത്​ ഒരു അശ്ലീലം പോലെയാണ്​ കണ്ടിരുന്നതെന്ന്​ അയേഷ പോസ്റ്റ്​ ചെയ്​തു. വിവാഹമോചനം എന്നാൽ വിവാഹത്തിന്‍റെ പേരിൽ ​ജീവിതം മറ്റുള്ളവർക്ക്​ വേണ്ടി ത്യജിക്കുന്നത​ിന്​ പകരം എന്‍റെ വഴി ഞാൻ ​തന്നെ തെരഞ്ഞെടുക്കുന്നതാണെന്ന്​ അയേഷ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shikhar DhawanAyesha Mukherjee
News Summary - Shikhar Dhawan gets divorced, part ways with Ayesha Mukherjee
Next Story