'മത്സരം ബൈജൂസും ആസ്ട്രേലിയയും തമ്മിലാണോ'?; ഇന്ത്യയുടെ പുത്തൻ ജഴ്സിയെ ട്രോളി ആരാധകർ
text_fieldsസിഡ്നി: ആസ്ട്രേലിയൻ പര്യടനത്തിനായി ഒരുക്കിയ ഇന്ത്യൻ ജഴ്സിയെ ട്രോളി ആരാധകർ. 1992 ലോകകപ്പിലെ ഇന്ത്യൻ ടീമിനെ ഓർമിപ്പിക്കുന്ന റെട്രോ ലുക്കുള്ള ജഴ്സിയിലുള്ള ചിത്രം ശിഖർ ധവാൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.
ടീം ജഴ്സിയിൽ ഇന്ത്യ എന്നെഴുതിന് ഏറെക്കുറെ സമാന വലുപ്പത്തിൽ ബൈജൂസ് ആപ്പിെൻറ പരസ്യവും ഇടം പിച്ചിട്ടുണ്ട്. ജഴ്സിയിലെ സ്ഥിരം സാന്നിധ്യമായിരുന്ന നൈക്കിക്ക് പകരം പുതിയ സ്പോൺസർമാരായ എം.പി.എൽ ആണുള്ളത്.
'ബൈജൂസും' ആസ്ട്രേലിയയുമാണോ മത്സരമെന്നാണ് പ്രധാനമായും ഉയരുന്ന ട്രോൾ. എന്നാൽ ഇന്ത്യൻ ടീം ജഴ്സിയിൽ സഹാറയുടേതടക്കമുള്ള പരസ്യങ്ങൾ മുമ്പും വലുതായി ഇടംപിടിച്ചിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ ടീമിെൻറ പ്രധാന ഐഡൻറിറ്റികളിലൊന്നായ ആകാശ നീലിമയില്ലാത്ത ജഴ്സിയായതിെൻറ പരിഭവവും പലരും പങ്കുവെക്കുന്നു.
1079 കോടിരൂപക്കാണ് ബി.സി.സി.ഐയും ബൈജൂസ് ആപ്പും തമ്മിൽ കരാറുള്ളത്. 2019 സെപ്റ്റംബർ 5 മുതൽ 2022 മാർച്ച് 31വരെയാണ് ബൈജൂസുമായുള്ള കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.