എസ്.എസ്. ദാസ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ബാറ്റിങ് കോച്ച്
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ഓപണർ ശിവ് സുന്ദർ ദാസ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായി നിയമിതനായി. ഇന്ത്യയുെട ഇംഗ്ലണ്ട് പര്യടനമാണ് ദാസിന് മുന്നിലുള്ള ആദ്യ കടമ്പ.
2000-02 കാലയളവിൽ ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞ എസ്.എസ്. ദാസ് 35 റൺസ് ശരാശരിയിൽ 1300 ലധികം റൺസ് നേടിയിരുന്നു. രണ്ട് സെഞ്ച്വറികളും ഒമ്പത് അർധസെഞ്ച്വറികളും അതിൽ ഉൾപ്പെടും.
'അത് മികച്ച ഒരു അനുഭവമാകും, ഞാൻ അതിനായി ഒരുങ്ങുകയാണ്' -43കാരനായ മുൻ ഒഡീഷ നായകൻ പ്രതികരിച്ചു. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ രാഹുൽ ദ്രാവിഡിന്‍റെ കീഴിൽ ബാറ്റിങ് പരിശീലകനായിരുന്ന ദാസിന്‍റെ സേവനം വനിത ടീമിന് മുതൽകൂട്ടാകും.
2002ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു ദാസ്. അന്ന് ഫസ്റ്റ്ക്ലാസ് സന്നാഹ മത്സരത്തിൽ അദ്ദേഹം 250 റൺസ് സ്കോർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.