'അത് പറഞ്ഞ് ഒന്നരമണിക്കൂറിന് ശേഷം അവന് പരിക്കേറ്റു'; ഹർദിക് പാണ്ഡ്യക്ക് നൽകിയ മുന്നറിയിപ്പിനെ കുറിച്ച് അക്തർ
text_fieldsന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഹർദിക് പാണ്ഡ്യയുള്ളപ്പോൾ വേറൊരു ഓൾറൗണ്ടറെ തേടിപ്പോകേണ്ട കാര്യം ഉണ്ടായിരുന്നില്ല. എന്നാൽ 2019 ഏകദിന ലോകകപ്പിന് ശേഷം കാര്യങ്ങൾ അത്ര സുഖകരമല്ല. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം താരം ഏറെ നാൾ കളത്തിന് പുറത്തായിരുന്നു. കായികക്ഷമത വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയെങ്കിലും ഫോമില്ലായ്മ അലട്ടുന്നു. ആയിരങ്ങൾ അവസരം കാത്ത് പുറത്ത് നിൽക്കുന്നതിനാൽ ഈ രീതിയിൽ മുന്നോട്ടുപോയാൽ അധികകാലം ടീമിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് പാണ്ഡ്യക്കും മനസിലായിട്ടുണ്ട്.
ഈ വർഷം ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ പഴികേട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് ഹർദിക്. മുമ്പ് ഫിറ്റ്നസ് പ്രശ്നങ്ങളെ കുറിച്ചും പരിക്കിനെ കുറിച്ചും ഹർദികിന് താൻ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ ഇതിഹാസ പേസർ ശുഐബ് അക്തർ. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അക്തർ ഇക്കാര്യം പറഞ്ഞത്.
'ഞാൻ ദുബൈയിൽ െവച്ച് ബുംറയോടും ഹാർദിക് പാണ്ഡ്യയോടും സംസാരിച്ചിരുന്നു. അവർ പക്ഷികളെപ്പോലെ മെലിഞ്ഞവരാണ്. അവർക്ക് പുറം പേശികളില്ലായിരുന്നു. ഇപ്പോഴും എന്‍റെ തോളിനു പിന്നിൽ നല്ല ശക്തമായ പുറം പേശികളുണ്ട്. ഹാർദികിന്‍റെ മുതുകിൽ തൊട്ട ശേഷം വളരെ മെലിഞ്ഞിരിക്കുന്നതിനാൽ പരിക്കേൽക്കുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ താൻ ഒരുപാട് ക്രിക്കറ്റ് കളിക്കാറുണ്ടെന്നായിരുന്നു അവന്‍റെ മറുപടി. എന്നാൽ ഒന്നര മണിക്കൂറിന് ശേഷം അവന് പരിക്കേറ്റു'-അക്തർ പറഞ്ഞു.
2018ൽ പാകിസ്താനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ പന്തെറിയുേമ്പായാണ് ഹാർദികിന് പരിക്കേറ്റത്. സ്ട്രച്ചറിലാണ് അന്ന് താരം ഗ്രൗണ്ട് വിട്ടത്. അതിനുശേഷം നട്ടെല്ലിനെ ബാധിച്ച പരിക്കുകൾ താരത്തിന്‍റെ കരിയറിനെ വളരെയധികം ബാധിച്ചു. കഴിഞ്ഞ െഎ.പി.എൽ സീസണിൽ ബാറ്ററുടെ റോളിൽ മാത്രമാണ് ഹർദിക്ക് മുംബൈക്കായി കളത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.