മുൻ നായകനെ വാട്ടർ ബോയ് ആക്കി; പാകിസ്താൻ ടീം മാനേജ്മെൻറിനെതിരെ ആഞ്ഞടിച്ച് അക്തർ
text_fields
മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-പാകിസ്താൻ മത്സരത്തിനിടെ പാകിസ്താൻ മുൻ നായകൻ സർഫറാസ് അഹമ്മദിനെ ബോൾ ബോയ് ആക്കിയതിനെതിരെ പ്രതിഷേധവുമായി ശുഹൈബ് അക്തറും റാഷിദ് ലത്തീഫും രംഗത്ത്. കളിക്കിടെ പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് കുപ്പിവെള്ളവുമായി സര്‍ഫറാസ് വന്നിരുന്നു ഷാദബ് ഖാെൻറ ഷൂസും താരം തന്നെ കൊണ്ടുകൊടുത്തു. അതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും പിന്നാലെ വിവാദമാവുകയും ചെയ്തിരുന്നു.
2017 ചാംപ്യന്‍സ് ട്രോഫി പാകിസ്താന് നേടിക്കൊടുത്ത നായകനാണ് സര്‍ഫറാസ് അഹമ്മദെന്നും അദ്ദേഹത്തോടുള്ള അനാദരവാണ് മാഞ്ചസ്റ്ററില്‍ കണ്ടതെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. നാലു വര്‍ഷം പാകിസ്താൻ ടീമിനെ നയിച്ച താരമാണ് സര്‍ഫറാസ്. ടീം ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തിയതും ഇദ്ദേഹത്തിന് കീഴില്‍ത്തന്നെ. ഇത്തരമൊരാളെ വാട്ടര്‍ ബോയ് ആക്കുന്നത് ശരിയായ മാതൃകയല്ല. ഇനി സര്‍ഫറാസ് സ്വമേധയാ ചെയ്തതാണെങ്കില്‍ത്തന്നെ ടീം മാനേജ്‌മെൻറ് തടയണമായിരുന്നു. താൻ കളിക്കുന്ന സമയതത്ത് വസീം അക്രം ഒരിക്കലും ഷൂസുമെടുത്ത് മൈതാനത്ത് വന്നിട്ടില്ലെന്നും അക്തര്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.