Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2023 11:04 AM IST Updated On
date_range 16 March 2023 11:05 AM ISTപാകിസ്താനിൽ നടത്തിയില്ലെങ്കിൽ ഏഷ്യ കപ്പ് ശ്രീലങ്കയിൽ നടത്തണമെന്ന് മുൻ പാക് പേസർ ശുഐബ് അക്തർ
text_fieldsbookmark_border
ഈ വർഷം നടക്കേണ്ട ഏഷ്യ കപ്പ് പാകിസ്താനു പകരം ശ്രീലങ്കയിൽ നടത്തണമെന്ന ആവശ്യവുമായി മുൻ പാക് താരം ശുഐബ് അക്തർ. ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ- പാക് പോരാട്ടമാണ് താൻ കാത്തിരിക്കുന്നതെന്നും അക്തർ പറഞ്ഞു. നിലവിൽ ഏഷ്യ കപ്പ് മാത്രമല്ല, 2025ലെ ചാമ്പ്യൻസ് ട്രോഫിയിലും ആതിഥേയത്വത്തിന് പാകിസ്താന് അവകാശമുണ്ട്. ‘2023ലെ ഏഷ്യകപ്പ് പാകിസ്താനിൽ നടത്തണമെന്നാണ് ആഗ്രഹം. ഇല്ലെങ്കിൽ ശ്രീലങ്കയിൽ നടത്തണം. ഏഷ്യ കപ്പിൽ മാത്രമല്ല, ലോകകപ്പിലും ഇന്ത്യ- പാക് ഫൈനലാകാനാണ് ആഗ്രഹം. ഇന്ത്യ- പാക് ഫൈനലല്ലാതെ ഒന്നും നടക്കരുത്’’- അക്തർ പറഞ്ഞു. പാകിസ്താന് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യ പിൻവാങ്ങുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഏഷ്യ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിൽ പോകില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തു. ഈ മാസം നടക്കുന്ന രണ്ടാം റൗണ്ട് യോഗത്തിൽ ഏഷ്യ കപ്പ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story