പഞ്ചാബിനെതിരെ എന്തുകൊണ്ടു തോറ്റു..!; സഞ്ജു സാംസൺ പറയുന്നു
text_fieldsഗുവാഹതി: പ്ലേ ഓഫിൽ നേരത്തെ ഇടം ഉറപ്പിച്ചെങ്കിലും ഐ.പി.എല്ലിലെ തുടർച്ചയായ നാലാമത്തെ തോൽവിയാണ് രാജസ്ഥാൻ റോയൽസ് ബുധനാഴ്ച ഗുവാഹതിയിൽ വഴങ്ങിയത്. പഞ്ചാബിനെതിരെ അഞ്ചു വിക്കറ്റിനാണ് രാജസ്ഥാൻ വീണത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 18.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് രാജസ്ഥാനെ മറിടകന്നു.
ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് കളിക്കാൻ കഴിയാത്തതിന്റെ കാരണം കണ്ടെത്തേണ്ടുതെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ മാച്ച് വിന്നറായി ആരെങ്കിലും ഉയർന്ന് വരേണ്ടതുണ്ടെന്നും നായകൻ സഞ്ജു സാംസൺ മത്സര ശേഷം പ്രതികരിച്ചു.
"തുടർച്ചയായ പാരജയങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത് എന്നതൊരു വസ്തുതയാണ്. ഒരു ടീം എന്ന നിലയിൽ നന്നായി കളിക്കാനാവാത്തത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. വ്യക്തിഗതമായി ഒരോ കളിക്കാരും മുന്നേറേണ്ട സമയമാണ്. കളി ഒറ്റക്ക് ജയിപ്പിക്കുന്നതിനുള്ള അഭിനിവേശമാണ് ഉണ്ടാകേണ്ടത്. നിരവധി മാച്ച് വിന്നർമാർ ടീമിലുണ്ട്. കളി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഒറ്റക്ക് കളി ജയിപ്പിക്കാൻ ആരെങ്കിലും ഒരാൾ മുന്നോട്ട് വന്നേ പറ്റൂ"- സഞ്ജു പറഞ്ഞു.
"മത്സരത്തിൽ ഞങ്ങൾക്ക് കുറച്ചുകൂടി റൺസ് വേണ്ടതായിരുന്നു. ഈ വിക്കറ്റിൽ 140 റൺസല്ല, ഏകദേശം 160 റൺസെങ്കിലും നേടണമായിരുന്നു. അവിടെയാണ് കളി തോറ്റതെന്ന് ഞാൻ കരുതുന്നു."- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.