Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2023 11:56 PM IST Updated On
date_range 12 March 2023 11:56 PM ISTബാറ്റ് ചെയ്യാനാവാതെ ശ്രേയസ്; ബി.സി.സി.ഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ
text_fieldsbookmark_border
അഹ്മദാബാദ്: പുറം വേദനകാരണം ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനാവാതിരുന്ന ഇന്ത്യൻ താരം ശ്രേയസ് അയ്യരെ സ്കാനിങ് പരിശോധനകൾക്ക് വിധേയമാക്കി. പുറംഭാഗത്ത് താഴെ വേദന അനുഭവപ്പെടുന്ന താരം ബി.സി.സി.ഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ഈ വർഷം ആദ്യം നടന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര പരിക്കു കാരണം ശ്രേയസ്സിന് നഷ്ടമായിരുന്നു. ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റും കളിക്കാനായില്ല. രണ്ടാം ടെസ്റ്റ് മുതൽ ഇന്ത്യൻ ഇലവനിലുണ്ട് ശ്രേയസ്സ്. നാലാം ടെസ്റ്റിന്റെ അവസാന ദിവസമായ തിങ്കളാഴ്ച മധ്യനിര ബാറ്റർക്ക് കളിക്കാനാവുമോയെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story