ഗാബയിലും തുടർന്ന് വംശീയ അധിക്ഷേപം; ഇത്തവണ സിറാജിനെയും വാഷിങ്ടണ്‍ സുന്ദറിനെയും
text_fieldsസിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യവേ ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും കാണികളിൽ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. സംഭവം വലിയ വാർത്തയാവുകയും പിന്നീട് ഐ.സി.സി അതിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിലും ഇന്ത്യൻ താരങ്ങൾക്ക് നേരെ ഒാസീസ് കാണികൾ അധിക്ഷേപവുമായി എത്തി.
ടെസ്റ്റിെൻറ ആദ്യ ദിനത്തിൽ മുഹമ്മദ് സിറാജിന് തന്നെയാണ് കാണികളിൽ നിന്ന് അധിക്ഷേപം നേരിടേണ്ടി വന്നത്. കാണികളില്‍ ഒരു വിഭാഗം സിറാജിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുഴുവെന്നും മറ്റും വിളിച്ച് അവര്‍ സിറാജിനെ കളിയാക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഗാബ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദറിനെയും കാണികൾ അധിക്ഷേപിച്ചിട്ടുണ്ട്. കെയ്‌റ്റെന്ന ഒരു കാണിയെ ഉദ്ധരിച്ചുകൊണ്ട് സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തനിക്കു പിറകിലിരുന്നവരാണ് സിറാജിനെയും സുന്ദറിനെയും മോശം പേരുകള്‍ വിളിച്ച് അധിക്ഷേപിച്ചതെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍.
Mohammed Siraj was labelled a "bloody grub" by members of the Gabba crowd less than a week after the abuse allegations which marred the Sydney Test
— Sam Phillips (@samphillips06) January 15, 2021
Full story 👇https://t.co/gQtnhwbxMq#AUSvIND pic.twitter.com/QI1tfjRl9z
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.