Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപെരുമാറ്റച്ചട്ടം...

പെരുമാറ്റച്ചട്ടം പരിഷ്​കരിച്ചു; കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ധോണിക്ക്​ പിഴ

text_fields
bookmark_border
dhoni and bravo
cancel
camera_altധോണിയും ബ്രാവോയും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഡൽഹി കാപിറ്റൽസിനോട്​ ഏഴ​ുവിക്കറ്റിന്​ പരാജയപ്പെട്ടാണ്​ ചെന്നൈ സൂപ്പർ കിങ്​സ്​ തുടങ്ങിയത്​.

ഇതിന്​ പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ചെന്നൈ നായകൻ എം.എസ്​. ധോണിക്ക്​ 12 ലക്ഷം രൂപ പിഴ ലഭിച്ചത്​ നാണക്കേടായി. ഐ.പി.എൽ 2021ന്‍റെ പുതിയ പെരുമാറ്റച്ചട്ടം പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ തീർക്കാത്തതാണ്​ ധോണിക്ക്​ വിനയായത്​.

സീസണിൽ ഇതു​മായി ബന്ധപ്പെട്ടുണ്ടായ ആദ്യ നടപടിയാണിത്​. കഴിഞ്ഞ കുറച്ച്​ സീസണുകളിലായി മത്സരം നിശ്ചയിച്ച സമയത്തിൽ നിന്ന്​ നീണ്ടുപോകുന്നുവെന്ന്​ കണ്ടെത്തിയ പശ്ചാത്തലത്തിലാണ്​ ഐ.പി.എൽ അധികൃതർ പെരുമാറ്റചട്ടം പരിഷ്​​കരിച്ചത്​.

14ാം സീസണിൽ സ്​ട്രാറ്റജിക്​ ടൈം ഔട്ട്​ കൂടാതെ മണിക്കൂറിൽ 14.1ഓവറുകൾ പൂർത്തിയാക്കണമെന്നാണ്​ ചട്ടം. 20 ഓവർ 90 മിനിറ്റിനകം എറിഞ്ഞ്​ തീർക്കണം.

ശനിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ മുന്നോട്ടുവെച്ച 189 റൺസ്​ വിജയലക്ഷ്യം എട്ട്​ പന്തുകൾ ശേഷിക്കേ ഡൽഹി മറികടന്നിരുന്നു. ഒന്നാം വിക്കറ്റിൽ 138 റൺസ്​ ചേർത്ത ശിഖർ ധവാനും പൃഥ്വി ഷായും ചേർന്നാണ്​ ഡൽഹിക്ക്​ മിന്നും ജയം സമ്മാനിച്ചത്​. ഡൽഹി ക്യാപ്​റ്റനായി അരങ്ങേറിയ ഋഷഭ്​ പന്തിന്​ വിജയത്തോടെ തുടങ്ങാനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonislow over-rateIPL 2021
News Summary - slow over-rate MS Dhoni fined Rs 12 lakh for Chennai opener vs DC
Next Story