മലപോലെ മന്ഥാന; സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ
text_fieldsഗോൾഡ് കോസ്റ്റ്: മഴയും മിന്നലുമൊക്കെ വന്നെങ്കിലും സ്മൃതി മന്ഥാന കുലുങ്ങിയില്ല. ചരിത്രം കുറിച്ച് അർഹിച്ച സെഞ്ച്വറിയും പേരിലാക്കി ആദ്യ പിങ്ക് ടെസ്റ്റ് അവിസ്മരണീയമാക്കി. ഡേ- നൈറ്റ് പിങ്ക് ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയെന്ന പേരും സ്മൃതി മന്ഥാന സ്വന്തമാക്കി. ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്കാരിയുടെ ആദ്യ സെഞ്ച്വറിയും മന്ഥാനയുടെ പേരിൽ.
ആസ്ട്രേലിയക്കെതിരായ ഏക ഡേ -നൈറ്റ് ടെസ്റ്റിലെ തുടർച്ചയായ രണ്ടാം ദിവസവും അവസാന സെഷൻ മഴ അപഹരിച്ചെങ്കിലും മന്ഥാനയുടെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന ഉറച്ചനിലയിലാണ്. ഒന്നിന് 132 എന്ന തലേന്നത്തെ സ്കോറിൽ രണ്ടാംദിനം ബാറ്റിങ്ങ് പുനരാരംഭിച്ച ഇന്ത്യക്കായി മന്ഥാനയും പൂനം റൗത്തും കരുതലോടെ ബാറ്റുവീശി. മന്ഥാന സെഞ്ച്വറി കുറിക്കുമോ എന്ന ആകാംക്ഷക്ക് ഉത്തരമായി അതു സംഭവിച്ചു. 170 പന്തിൽ നിന്ന് സ്മൃതി മന്ഥാന ആദ്യ പിങ്ക്ബാൾ സെഞ്ച്വറി കുറിച്ചു. 18 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് മന്ഥാന സെഞ്ച്വറിയിലെത്തിയത്.
216 പന്തിൽ 127 റൺസുമായി മന്ഥാന ആഷീഗ് ഗാർഡ്നറുടെ പന്തിൽ തഹ്ലിയ മക്ഗ്രാത് പിടിച്ചു പുറത്തായി. 165 പന്ത് പ്രതിരോധിച്ച് 36 റൺസെടുത്ത പൂനം റൗത്ത് മോളിനെക്സിെൻറ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ചു പുറത്തായി. 86 പന്തിൽ 30 റൺസെടുത്ത ക്യാപ്റ്റൻ മിഥാലി രാജ് റണ്ണൗട്ടായി. യസ്തിക ഭാട്ടിയ 19 റൺസിന് കീഴടങ്ങി. മഴമൂലം കളി നിർത്തുമ്പോൾ ദീപ്തി ശർമ (12), തനിയ ഭാട്ടിയ (0) എന്നിവരാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.