Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'കർഷകരെ പിന്തുണക്കൂ';...

'കർഷകരെ പിന്തുണക്കൂ'; ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനോട്​ അലറിവിളിച്ച്​ പെൺകുട്ടി VIDEO

text_fields
bookmark_border
കർഷകരെ പിന്തുണക്കൂ; ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനോട്​ അലറിവിളിച്ച്​ പെൺകുട്ടി VIDEO
cancel

സിഡ്​നി: കേന്ദ്ര സർക്കാറി​െൻറ കാർഷിക നിയമ​ങ്ങൾക്കെതിരെ തുടരുന്ന കർഷക പ്രതിഷേധത്തി​െൻറ അലയൊലികൾ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലേക്കും പടരുന്നു. സിഡ്​നി സ്​റ്റേഡിയതിൽ നടന്ന മൂന്നാം ട്വൻറി 20 മത്സരത്തിനിടെ ഇന്ത്യൻ ടീം ഡ്രസിങ്​ റൂമിലേക്ക്​ മട​ങ്ങവേ കർഷകരെ പിന്തുണക്കാനായി പെൺകുട്ടി അലറിവിളിച്ചു. വിരാട്​ കോഹ്​ലിയടക്കമുള്ള താരങ്ങൾ അത്​ കേ​ട്ടെങ്കിലും പ്രതികരിക്കാതെ നടന്നുപോയി.

സംഭവത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​. നേര​ത്തേ കർഷകർക്ക്​ പിന്തുണയുമായി പ്ലക്കാർഡുകൾ സ്​റ്റേഡിയത്തിൽ ഉയർന്നിരുന്നു. മുൻ ഇന്ത്യൻ സ്​പിന്നർ ഹർഭജൻ സിങ്​, ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ താരം മോണ്ടി പനേസർ അടക്കമുള്ളവർ കർഷകർക്ക്​ പിന്തുണയർപ്പിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmer protestIndian cricket
News Summary - solidarity with farmers in cricket ground
Next Story