ആ ചോദ്യത്തിന്‍റെ പ്രസക്തിയെന്താണ്? ഇന്ത്യൻ ടീമിന്‍റെ തയ്യാറെടുപ്പിനെ കുറിച്ച് ഗാംഗുലി
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും നൽകുന്ന സമർദത്തിനും ആസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദുഖിക്കുമെന്നുള്ള പ്രസ്താവനകൾക്കും മറുപടിയുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിന് തയ്യാറെടുക്കാൻ സമയം ലഭിച്ചില്ല, അവർ ബോർഡർ ഗവാസ്കർ ട്രോഫി കളിക്കാൻ നിലവിൽ പര്യാപ്തരല്ല എന്നൊക്കെയുള്ള വാക്കുകൾക്കാണ് അദ്ദേഹം മറുപടി നൽകുന്നത്.
ന്യസിലാൻഡിനെതിരെയുള്ള വൈറ്റ് വാഷ് തോൽവി ചൂണ്ടിക്കാട്ടിയാണ്. ഈ വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ ആസ്ട്രേലിയൻ പിച്ചുകൾ ബാറ്റിങ്ങിന് അനുകൂലമാകുമെന്ന് അദ്ദേഹം പറഞ്ഞു. 'പാകമല്ലെന്ന് പറയുന്നത് നിങ്ങൾ ഒരുപാട് നാൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാതിരിക്കുമ്പോഴാണ്. എന്നാൽ കഴിഞ്ഞ ഏഴ് ആഴ്ചയായി അവർ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അപ്പോൾ ഇന്ത്യൻ ടീം തയ്യാറാണോ എന്ന ചോദ്യം എങ്ങനെയുണ്ടായി എന്ന് മനസിലാകുന്നില്ല. ന്യൂസിലാൻഡിനെതിരെയുള്ള തോൽവി അപ്രതീക്ഷിതമായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു. എന്നാൽ അത് വളരെ കഠിനമായ ട്രാക്കുകളിലായിരുന്നു എന്ന് അറിയേണ്ടതുണ്ട്. ആസ്ട്രേലിയയിൽ ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചായിരിക്കും,' ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ ടീം റാങ്ക് ടേർണർ പിച്ചുകളിൽ കളിക്കുന്നത് നിർത്തണമെന്നും അത് ബാറ്റർമാരുടെ കോൺഫിഡൻസ് ഇല്ലാതെയാക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ആസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നവംബർ 22നാണ് ആരംഭിക്കുക. പെർത്ത് ക്രിക്കറ്റ് ഗ്രൗണ്ടാണ് ആദ്യ മത്സരത്തിൽ വേദിയൊരുക്കുക. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റുമുട്ടിയ നാല് പരമ്പരയിലും ഇന്ത്യൻ ക്രിക്കറ്റ് ടീമാണ് കങ്കാരുപ്പടക്കെതിരെ വിജയിച്ചത്. ഇതിൽ തന്നെ ആസ്ട്രേലിയൻ മണ്ണിൽ രണ്ട് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.