രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ഗാംഗുലി ആശുപത്രി വിട്ടു
text_fieldsകൊൽക്കത്ത: നെഞ്ചുവേദനയെത്തുടർന്ന് രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനാക്കിയ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.
വ്യാഴാഴ്ച രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തെ ഞായറാഴ്ചയാണ് കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. 48കാരനായ ഗാംഗുലി പൂർണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അടുത്ത കുറച്ച് ആഴ്ചത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്ന് അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള ബ്ലോക്കുകൾ നീക്കാനായി ധമനിക്കുള്ളിൽ രണ്ട് സ്റ്റെൻഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് മുൻ ഇന്ത്യൻ നായകനെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. ആദ്യത്തെ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ജനുവരി ഏഴിന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു.
മൂന്നാഴ്ചക്ക് ശേഷം ജനുവരി 27ന് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ ധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെത്തുടർന്ന് വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്യുകയായിരുന്നു. ബംഗാൾ ഗവർണർ ജഗ്ദീപ് ധാൻഖറും മുഖ്യമന്ത്രി മമത ബാനർജിയും ആശുപത്രിയിലെത്തി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.