ഗെയിൽ അടിച്ചു പറത്തുന്നത് വെറുതെയല്ല; കാരണം വെളിപ്പെടുത്തി ഗാംഗുലി
text_fieldsെഎ.പി.എൽ റെക്കോർഡുകൾ പരിശോധിച്ചാൽ പല തവണ വായിക്കേണ്ടി വരുന്ന പേരായിരിക്കും വിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലിേൻറത്. എന്നാൽ, ഇത്തവണത്തെ പ്രീമിയർ ലീഗിെൻറ തുടക്കം മുതൽ പവലിയനിൽ ശാന്തനായി ഇരിക്കുന്ന ഗെയിലിനെയാണ് എല്ലാവർക്കും കാണാൻ സാധിച്ചത്. കിങ്സ് ഇലവൻ പഞ്ചാബ് ടീം തോൽവിക്കുമീതെ തോൽവികൾ ഏറ്റുവാങ്ങിയിട്ടും ഒന്ന് ഗെയിലിനെ പരീക്ഷിക്കാൻ അവർ തയാറായില്ല.
എന്നാൽ, താരത്തിന് അവസരം നൽകിയപ്പോൾ പഞ്ചാബ് ടീം മാനേജ്മെൻറും കോച്ചും ചൂളിപ്പോയിക്കാണും. ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ച്വറി നേടിയ ഗെയിൽ തുടർ മത്സരങ്ങളിലും തെൻറ വീര്യം കാണിച്ചുകൊടുത്തു. െഎ.പി.എൽ ടൂർണമെൻറ് പകുതി പിന്നിട്ട ഘട്ടത്തിലുള്ള ഗെയിലാട്ടത്തിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ഗെയ്‌ലിനെ ടീമിലേക്ക് തിരഞ്ഞെടുക്കാതിരുന്നത് അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. അത് ഗെയ്‌ലിനെ ശരിക്കും വേദനിപ്പിക്കുന്നതായിരുന്നു. അത്രയും മത്സരങ്ങള്‍ പുറത്തിരുന്നതിലുള്ള ദേഷ്യമാണ് പിന്നീടുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിെൻറ ബാറ്റിങ്ങില്‍ പ്രകടമായത്. ഐപിഎല്ലില്‍ എത്രത്തോളം കടുത്ത പോരാട്ടം താരങ്ങള്‍ തമ്മില്‍ നടക്കുന്നുണ്ടെന്ന് അതിലൂടെ വ്യക്തമായെന്നും ദാദ പറഞ്ഞു. ടീമില്‍ ഇല്ലാതിരുന്നിട്ടും ടീം സ്പിരിറ്റ് കാണിക്കുന്ന താരമാണ് ഗെയ്ല്‍. എല്ലാ സമയത്തും പോസിറ്റീവായി നില്‍ക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കഴിയണമെന്നും ഗാംഗുലി പറഞ്ഞു.
ഗെയിൽ ടീമിൽ തിരിച്ചെത്തിയതോടെ പഞ്ചാബും വിജയവഴിയിലായിരുന്നു. ആദ്യ കളിയിലെ അർധ സെഞ്ച്വറി നേടിയ താരം രണ്ടാമത്തെ കളിയിൽ സൂപ്പർ ഒാവറിൽ സിക്സ് അടിച്ചാണ് കരുത്ത് തെളിയിച്ചത്. മൂന്നാമത്തെ കളിയിലാകെട്ട ഒരോവറിൽ 26 റൺസടിച്ച് വീണ്ടും ബൗളർമാരെ വിറപ്പിച്ചു. വരും മത്സരങ്ങളിൽ ഗെയിലിെൻറ ബാറ്റിെൻറ ചൂട് കാട്ടി തന്നെയാകും പഞ്ചാബ് എതിരാളികളെ വിറപ്പിക്കാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.