ഗ്രൂപ്പ് ഒന്നിലും സെമിബർത്തിനായി പിടിവലി; ദക്ഷിണാഫ്രിക്കയോ ആസ്ട്രേലിയയോ, ഇന്നറിയാം രണ്ടിലൊന്ന്
text_fieldsഷാർജ: ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 12 പോരാട്ടം അന്തിമ ഘട്ടത്തിലേക്ക് കടക്കവേ സെമിബെർത്ത് സ്വന്തമാക്കാൻ പൊരിഞ്ഞ പോരാട്ടമാണ്. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയോടൊപ്പം അഫ്ഗാനിസ്താനും ന്യൂസിലൻഡും അവസാന നാലിലെത്താനുള്ള ശ്രമത്തിലാണ്. അതേപോലെ തന്നെ കരുത്തരുടെ ഗ്രൂപ്പായ ഒന്നിൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയുമാണ് സെമിബെർത്തിനായി പിടിവലി കൂടുന്നത്.
ശനിയാഴ്ച ഷാർജയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി. നാലുമത്സരങ്ങളിൽ നിന്ന് എട്ട്പോയിന്റുമായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ച് കഴിഞ്ഞു. +3.183 നെറ്റ്റൺറേറ്റുള്ള ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകാൻ സാധ്യത നന്നേ കുറവാണ്.
നാലുമത്സരങ്ങളിൽ നിന്ന് ആറുപോയിന്‍റുമായി ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്താണ്. ആറ്പോയിന്റുള്ള ആസ്ട്രേലിയ നെറ്റ്റൺറേറ്റിന്റെ ബലത്തിലാണ് രണ്ടാം സ്ഥാനത്തിരിക്കുന്നത്.
ശനിയാഴ്ച ടൂർണമെന്‍റിൽ നിന്ന് നേരത്തെ പുറത്തായ നിലവിലെ ജേതാക്കളായ വിൻഡീസാണ് ആസ്ട്രേലിയയുടെ എതിരാളികൾ. മത്സരഫലം അറിയുന്നതോെട ഇംഗ്ലണ്ടിനെതിരെ എത്ര മാർജിനിൽ വിജയിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ദക്ഷിണാഫ്രിക്കക്ക് അറിയാൻ സാധിക്കും. ആസ്ട്രേലിയയെ വെസ്റ്റിൻഡീസ് തോൽപിച്ചാൽ ദക്ഷിണാഫ്രിക്കയുടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
ആസ്ട്രേലിയക്കെതിരെ ആദ്യ മത്സരം തോറ്റാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ശേഷം പ്രോട്ടിയേസ് ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റിൻഡീസ് എന്നിവരെ തോൽപിച്ചു. ദക്ഷിണാഫ്രിക്കയെ തകർത്ത് ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ കടക്കാനാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ടീമിൽ ഒരാൾ പരാജയപ്പെടുേമ്പാൾ മറ്റൊരാൾ ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കുന്നതാണ് ഇംഗ്ലണ്ടിന് കരുത്താകുന്നത്.
കരുത്തുറ്റ എതിരാളികൾക്കെതിരായ മത്സരത്തിൽ സമ്മർദ്ദത്തിനടിമപ്പെട്ടു പോകുന്ന പ്രവണത മാറ്റിവെക്കാനായാൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് ജയിച്ചുകയറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.