തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഏഴ് വിക്കറ്റ് നഷ്ടം
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. ഒമ്പത് റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്ന ദക്ഷിണാഫ്രിക്ക 17 ഓവറിൽ ഏഴിന് 79 എന്ന നിലയിലാണ്. അർഷ്ദീപ് സിങ് മൂന്നും ദീപക് ചാഹർ രണ്ടും ഹർഷൽ പട്ടേൽ, അക്സർ പട്ടേൽ എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.
ഓപണർ ക്വിന്റൺ ഡി കോക്ക് ഒരു റൺസെടുത്ത് മടങ്ങിയപ്പോൾ ടെംബ ബാവുമ, റിലി റോസ്സു, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്ബ്സ് എന്നിവർ പൂജ്യത്തിന് പുറത്താവുകയായിരുന്നു. തന്റെ ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് സിങ് മൂന്നുപേരെ പവലിയനിലയച്ചു. ഡികോക്കിന്റെയും ഡേവിഡ് മില്ലറുടെയും കുറ്റിയെടുത്ത പേസർ, റിലി റോസ്സുവിനെ വിക്കറ്റ് കീപ്പർ ഋഷബ് പന്തിന്റെ കൈയിലെത്തിച്ചു. രക്ഷാ പ്രവർത്തനം നടത്തിയിരുന്ന എയ്ഡൻ മർക്റമിനെ (24 പന്തിൽ 25) ഹർഷൽ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ വെയ്ൻ പാർനലിനെ (37 പന്തിൽ 24) അക്സർ പട്ടേൽ പുറത്താക്കി. 23 റൺസോടെ കേശവ് മഹാരാജും രണ്ടു റൺസുമായി കഗിസൊ റബാദയുമാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.