തീതുപ്പി റബാദയും നോകിയയും; ബംഗ്ലദേശിനെ തകർത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക
text_fieldsഅബൂദബി: പേസർമാരായ കഗിസോ റബാദയും ആന്‍റിച് നോകിയയും തീതുപ്പിയപ്പോൾ ദക്ഷിണാഫ്രികക്ക് എല്ലാം എളുപ്പമായിരുന്നു. ബംഗ്ലദേശിനെ വെറും 86 റൺസിന് പുറത്താക്കിയ ദക്ഷിണാഫ്രിക്കൻ സംഘം 13.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ട്വന്‍റി 20 ലോകകപ്പിലെ തുടർച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകൾ സജീവമാക്കി. ശനിയാഴ്ച ഇംഗ്ലണ്ടുമായി നടക്കുന്ന മത്സരം വിജയിച്ചാൽ ദക്ഷിണാഫ്രിക്കക്ക് സെമി ഏറെക്കുറെ ഉറപ്പിക്കാം. അല്ലാത്ത പക്ഷം ആസ്ട്രേലിയയുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും സെമി സാധ്യതകൾ. നാലുമത്സരങ്ങളും പരാജയപ്പെട്ട ബംഗ്ലദേശിന് സാധ്യതകളൊന്നും ബാക്കിയില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന്‍റെ മുൻനിരയെ റബാദയും വാലറ്റത്തെ നോകിയും കശക്കി എറിയുകയായിരുന്നു.23 റൺസ് വഴങ്ങി റബാദ മൂന്നുവിക്കറ്റെടുത്ത നോകിക എട്ടുറൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു.24 റൺസെടുക്കുേമ്പാഴേക്കും നയിം, സൗമ്യ സർകാർ, മുഷ്ഫിഖുർ റഹീം എന്നിവരെ റബാദ കൂടാരം കയറ്റി. തുടർന്നെത്തിയവർക്കും ചെറുത്തുനിൽക്കാനായില്ല. 25 പന്തിൽ 27 റൺസെടുത്ത മെഹ്ദി ഹസനാണ് ബംഗ്ല കടുവയുടെ ടോപ്സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക പതറിയെങ്കിലും അനായാസം വിജയലക്ഷ്യം നേടിയെടുക്കുകയായിരുന്നു. ക്വിന്‍റൺ ഡികോക്ക് (16), റീസ ഹെൻട്രിക്സ് (4), ഏയ്ഡൻ മാർക്രം (0) എന്നിവർ വേഗം പുറത്തായി. തുടർന്ന് 28 പന്തിൽ 31 റൺസെടുത്ത ടെമ്പ ബവുമയും 27 പന്തിൽ 22 റൺസെടുത്ത വാൻഡർഡസനും ദക്ഷിണാഫ്രിക്കയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.