വെടിക്കെട്ടുമായി കില്ലർ മില്ലർ! കറക്കി വീഴ്ത്തി ലിൻഡെ; പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് വിജയം
text_fieldsപാകിസ്താനെതിരെ ആദ്യ ട്വന്‍റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം. 11 റൺസിനാണ് പാകിസ്താനെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 172 റൺസ് നേടാനെ സാധിച്ചുള്ളൂ. നാല് വിക്കറ്റും 48 റൺസും സ്വന്തമാക്കിയ ജോർജ് ലിൻഡെയാണ് മത്സരത്തിലെ താരം.
62 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ പാകിസ്താന്‍റെ ടോപ് സ്കോററായി. 15 പന്തില്‍ 31 റണ്‍സെടുത്ത സയീം അയൂബും ഭേദപ്പെട്ട പ്രകടനം നടത്തി. സൂപ്പർ താരം ബാബർ അസം റൺസൊന്നുമെടുക്കാതെ പുറത്തായി. ബാക്കിയാർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫിക്ക മുന്നില്ലെത്തി.
നേരത്തെ ദക്ഷിണാഫ്രിക്കയെ മോശമല്ലത്ത ടോട്ടലിലെത്തിച്ചത് ഡേവിഡ് മില്ലറിന്‍റെ ബാറ്റിങ്ങാണ്. ഒരും ഘട്ടം 28ന് മൂന്ന് വിക്കറ്റ് നഷ്ടമായി നിൽക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് ഹെൻ റിച്ച് ക്ലാസനെ കാഴ്ചക്കാരനാക്കി മില്ലർ സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. ക്ലാസൻ 12 റൺസ് നേടി മടങ്ങി. ഏഴാമനായെത്തിയ ലിൻഡെ മില്ലറിന് മികച്ച പിന്തുണ നൽകി സ്കോറിങ് വേഗത കൂട്ടി. മില്ലെർ പുറത്തായെങ്കിലും ഒടുവിൽ അവസാന ഓവറുകളിൽ ലിൻഡെ കത്തികയറിതോടെ ദക്ഷിണാഫ്രിക്ക 180 കടന്നു. 24 പന്തിൽ നാല് സിക്സറും മൂന്ന് ഫോറുമടിച്ചാണ് ലിൻഡെ 48 റൺസ് സ്വന്തമാക്കിയത്. ടോപ് സ്കോററായ മില്ലർ 40 പന്ത് നേരിട്ട് നാല് ഫോറും എട്ട് കൂറ്റൻ സിക്സറും നേടി. പാകിസ്താനായി ഷഹീൻ അഫ്രിദി, അബ്രാർ അഹ്മദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.