ഐ.പി.എൽ കളിക്കണം; ദക്ഷിണാഫ്രിക്കൻ താരങ്ങൾ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കില്ല
text_fieldsധാക്ക: ഐ.പി.എല്ലാണോ ദേശീയ ജഴ്സിയിൽ ടെസ്റ്റ് പരമ്പരയാണോ വലുത്? പണമൊഴുകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെ കേമമെന്ന് തീരുമാനമെടുത്തിരിക്കുന്നു ദക്ഷിണാഫ്രിക്കൻ താരങ്ങൾ. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര കളിക്കാൻ ദക്ഷിണാഫ്രിക്കൻ ടീം ഇറങ്ങുമ്പോൾ മുൻ നിര താരങ്ങളിൽ ചിലർ ഉണ്ടാകില്ല.
ഇന്ത്യയിൽ ഐ.പി.എൽ കളിക്കാൻ വിവിധ ക്ലബുകളുമായി കരാറൊപ്പുവെച്ചതിനാലാണ് ഇവർ ഇറങ്ങാത്തത്. മാർകോ ജാൻസൺ, ഐഡൻ മർക്രം, ലുംഗി എൻഗിഡി, കഗിസോ റബാദ, റാസി വാൻ ഡർ ഡസൻ തുടങ്ങിയ പ്രമുഖരാണ് ബംഗ്ലദേശ് ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ടീമിൽ നിന്ന് വിടുതൽ വാങ്ങിയത്. ക്വിൻൺ ഡി കോക്, ഡെയ്ൻ പ്രിട്ടോറിയസ്, ഡേവിഡ് മില്ലർ എന്നിവരും ഐ.പി.എല്ലിൽ ഇടം ലഭിച്ചവരാണ്. ഇവർക്കും ടെസ്റ്റ് പരമ്പര നഷ്ടമാകും. മാർച്ച് 31നാണ് ബംഗ്ലാദേശുമായി ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഐ.പി.എൽ മാർച്ച് 26നും. താരങ്ങൾ ഐ.പി.എൽ തിരഞ്ഞെടുക്കുന്നുവെങ്കിൽ കട്ടുറുമ്പാകാനില്ലെന്നാണ് ക്രിക്കറ്റ് സൗത്ത്ആഫ്രിക്കയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.