Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കൻ...

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ താരം ബിയോൺ ഫോർറ്റ്യൂണും ഭാര്യയും ഇസ്​ലാം മതം സ്വീകരിച്ചു

text_fields
bookmark_border
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ താരം ബിയോൺ ഫോർറ്റ്യൂണും ഭാര്യയും ഇസ്​ലാം മതം സ്വീകരിച്ചു
cancel

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ താരം ബിയോൺ ഫോർട്ട്യൂൺ ഇസ്​ലാം മതം സ്വീകരിച്ചു. സാമൂഹിക മാധ്യമമായ ഇൻസ്റ്റ ഗ്രാമിലൂടെ താരം തന്നെയാണ്​ വാർത്ത സ്ഥിരീകരിച്ചത്​. താരത്തിന്‍റെ ഭാര്യയും ഇസ്​ലാം മതം സ്വീകരിച്ചിട്ടുണ്ട്​. ഇമാദ്​ എന്നായിരിക്കും തന്‍റെ പുതിയ പേരെന്നും ബിയോൺ ഇൻസ്​​റ്റഗ്രാമിൽ കുറിച്ചു. ഇരുവർക്കും സഹതാരം തബ്രീസ്​ ഷംസിയുടെ ഭാര്യ ഖദീജ ഷംസി ആശംസകൾ അർപ്പിച്ചു.

സ്വന്തം ഇഷ്​ടപ്രകാരമാണ്​ മതം മാറ്റമെന്ന്​ 26കാരനായ താരം അറിയിച്ചു. ദക്ഷിണാഫ്രിക്കക്കായി ഒരു ഏകദിനത്തിലും ഏഴ്​ ട്വൻറി 20ലുമാണ്​ ബിയോൺ ഇതുവ​െര കളത്തിലിറങ്ങിയിരിക്കുന്നത്​​. ഈ മാസം പാകിസ്​താനെതിരെ നടന്ന ട്വന്‍റി 20 പരമ്പരയിൽ ബിയോൺ ടീമിലുണ്ടായിരുന്നു.

ഇസ്​ലാം മതം സ്വീകരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ്​ ബിയോൺ. 2011ൽ ​​ഫാസ്റ്റ്​ ബൗളർ വെയ്​ൻ പാർനൽ ഇസ്​ലാംമതം സ്വീകരിച്ച ശേഷം വലീദ്​ എന്ന ​പേരു സ്വീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Africa Cricket TeamBjorn Fortuin
News Summary - South African cricketer Bjorn Fortuin accepts Islam
Next Story