വീണ്ടും ക്രിക്കറ്റ് ക്രീസിലിറങ്ങി പശ്ചിമ ബംഗാൾ കായികമന്ത്രി
text_fieldsകൊൽക്കത്ത: മനോജ് തിവാരിയുടെ പ്രഥമ പ്രണയം ക്രിക്കറ്റാണ്. പിന്നെയേ രാഷ്ട്രീയം വരൂ. അതിനാൽ തന്നെ ക്രിക്കറ്റിന്റെ വിളി വന്നപ്പോൾ മന്ത്രിയാണെന്നതൊന്നും മുൻ ഇന്ത്യൻ താരത്തിന് വിഷയമായില്ല. തന്നെയുമല്ല, ക്രിക്കറ്റ് കൂടി ഉൾപ്പെടുന്ന കായിക മന്ത്രാലയത്തിന്റെ തലപ്പത്താണല്ലോ ഇപ്പോൾ.
പശ്ചിമ ബംഗാളിലെ കായിക മന്ത്രിയായ മനോജ് തിവാരി ഒരു വർഷത്തെ ഇടവേളക്കുശേഷം ക്രിക്കറ്റ് ക്രീസിലേക്ക് മടങ്ങിയെത്തുകയാണ്. ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള സംസ്ഥാന ടീമിൽ 36കാരൻ ഇടംപിടിച്ചുകഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 17ാം സീസണിലാണ് തിവാരി പാഡുകെട്ടുന്നത്. ഏറെക്കാലം നിറഞ്ഞുനിന്ന ക്രിക്കറ്റിൽനിന്ന് കഴിഞ്ഞ സീസണിൽ മാത്രമാണ് തിവാരി അവധിയെടുത്തത്. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ശിവ്പുരിൽനിന്ന് മത്സരിക്കാനായിരുന്നു ഇത്.
ജയിച്ചുകയറിയ തിവാരിയെ മമത ബാനർജി കായിക, യുവജന മന്ത്രിയാക്കുകയും ചെയ്തു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്നു ട്വന്റി20കളിലും കളിച്ചിട്ടുണ്ട് ഈ വലംകൈയ്യൻ ബാറ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.