'നന്മയുള്ള ലോകമേ...'; രോഹിത് ശർമയുടെ സ്പോർട്സ്മാൻ സ്പിരിറ്റിന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങൾ, വിഡിയോ കാണാം
text_fieldsദുബൈ: വിളിപ്പേര് ജെന്‍റിൽമെൻ ഗെയിം എന്നാണെങ്കിലും ക്രിക്കറ്റ് കളങ്ങളിൽ നിന്നും അടുത്ത കാലത്ത് വരുന്ന വാർത്തകൾ അത്ര മാന്യമല്ല. പ്രത്യേകിച്ചും മത്സരം ജയിക്കാൻ ഏതറ്റം വരെയും പോകുന്ന ഐ.പി.എല്ലിൽ. എന്നാൽ അതിനിടയിൽ ഒരു ശുഭവാർത്തയുണ്ട്.
ചൊവ്വാഴ്ച നടന്ന പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയാണ് സംഭവം. ആദ്യ ബാറ്റ് ചെയ്ത പഞ്ചാബിന്‍റെ സ്കോർ ഒരുവിക്കറ്റിന് 38 റൺസ് എന്ന നിലയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്രീസിലുള്ളത് സാക്ഷാൽ ക്രിസ് ഗെയിൽ. ക്രുനാൽ പാണ്ഡ്യ എറിഞ്ഞ പന്ത് ഗെയിൽ അടിച്ചത് കൊണ്ടത് നോൺ സ്ട്രൈക്കർ എൻഡിലുള്ള കെ.എൽ രാഹുലിന്. ശരീരത്തിൽ തട്ടിത്തെറിച്ച പന്തെടുത്ത് ക്രുനാൽ പാണ്ഡ്യ വേഗത്തിൽ സ്റ്റംപിങ് ചെയ്തു. രാഹുൽ ക്രീസിൽ നിന്നും കയറി നിൽക്കുന്നതിനാൽ സംഗതി ഒൗട്ടെന്ന് ഉറപ്പ്.
രാഹുൽ അന്ധാളിച്ചു നിൽക്കുന്നതിനിടെ രോഹിത് ശർമ ഈ ഒൗട്ട് വേണ്ടെന്ന് അമ്പയർക്ക് സിഗ്നൽ നൽകി. ക്രുനാലും അത് അംഗീകരിച്ചു. രോഹിത് ശർമക്ക് കൈ കൊണ്ട് ലൈക് കൊടുത്താണ് രാഹുൽ സന്തോഷവും നന്ദിയും അറിയിച്ചത്. നിർണായക മത്സരമായിട്ടും സ്പോർട്സ്മാൻഷിപ് കൈവിടാത്ത ഇരുവരുടെയും പ്രവർത്തിയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.