സൈമൻഡ്സിൻെറ വിക്കറ്റ്, കാലിസിനെതിരായ ബൗൺസർ, ഹർഭജൻെറ അടി.. ശ്രീശാന്ത് അവശേഷിപ്പിച്ചതെന്ത്?
text_fieldsഡിയഗോ മറഡോണ, ബെൻ ജോൺസൺ, ഒാസ്കാർ പ്രിേട്ടാറിയസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെപ്പോലെ നായകനായും വില്ലനായും കായികലോകത്തെ കഥകളിൽ നിറഞ്ഞോടിയ പേരുകളിലേക്ക് ചേർത്തുവെക്കാവുന്നയാളാണ് ശാന്തകുമാരൻ ശ്രീശാന്തും. മുംബൈ,ഡൽഹി ലോബികൾ ഭരിക്കുന്ന ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റികളിലേക്ക് 'ഗോഡ്ഫാദർ'മാരില്ലാതെ വന്ന ശ്രീശാന്തിനെ കേരളം ഏറെ ആഘോഷിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ രണ്ട് ലോകകപ്പ് ടീമിലും ഉൾപ്പെട്ട ശ്രീശാന്ത് കോഴക്കേസിൽ ഡൽഹി പൊലീസിനോടൊപ്പം വിലങ്ങ് വെച്ച് തലതാഴ്ത്തി നടന്നപ്പോൾ അതുവരെ 'വികൃതികളെ' പിന്തുണച്ചവർപോലും കൈയൊഴിഞ്ഞു.
സംഗീതം,ഡാൻസ്, സിനിമ, മോഡലിങ് തുടങ്ങീ ഒടുവിൽ രാഷ്ട്രീയത്തിൽ വരെ കൈനോക്കിയ ശ്രീശാന്ത് കളത്തിലേക്ക് മടങ്ങിവരുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളത്തിൻെറ സാധ്യത ടീമിലും 37ാം വയസ്സിൽ ശ്രീശാന്ത് ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണെന്നാണ് വെപ്പെങ്കിലും കളിക്കളത്തിൽ അത്രമാന്യനല്ലായിരുന്നു ശ്രീശാന്ത്. ചുരുങ്ങിയ കാലയളവ് മാത്രമാണ് കളിക്കളത്തിൽ ഉണ്ടായിരുന്നൂവെങ്കിലും ക്രിക്കററ് േപ്രമികൾ ശ്രീശാന്തിനെ വേഗം മറക്കാനിടയില്ല.
മറക്കാനാകുമോ ആ മനോഹര സ്പെൽ..
ധോണിയുടെ യുവതുർക്കികൾ കിരീടം നെഞ്ചോടടുക്കിയ പ്രഥമ ട്വൻറി 20 ലോകക്കപ്പിെൻറ രണ്ടാം സെമിഫൈനൽ മത്സരം. ഇന്ത്യയുടെ എതിരാളിയാതെത്തിയത് ഉഗ്രപ്രതാപികളായ ആസ്ട്രേലിയ.. യുവരാജിൻറെ അർധസെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യയുയർത്തിയ 188 റൺസ് ഗിൽക്രിസ്റ്റും ഹെയ്ഡനും സൈമണ്ട്സും അടങ്ങുന്ന ആസ്ട്രേലിയക്ക് ബാലികേറാമല ആയിരുന്നില്ല. വിക്കറ്റ് നഷ്ടപ്പെടാതെ 36ലെത്തിനിൽക്കേ ഉജ്വല േഫാമിൽ ബാറ്റ്ചെയ്തിരുന്ന ആദം ഗിൽക്രിസ്റ്റിൻറ മിഡിൽസ്റ്റംബ് തെറിപ്പിച്ച് ശ്രീശാന്ത് കൊടുങ്കാറ്റായുയർന്നു. വിജയത്തിലേക്ക് 55 റൺസകലെ ക്രീസിൽ ഭീമനായി നിന്ന മാത്യൂഹെയ്ഡൻറെ ഒാഫ് സ്റ്റംപ് വായുവിൽ പറത്തി ശ്രീശാന്ത് വീണ്ടും ആഞ്ഞടിച്ചു. തലതാഴ്ത്തി നടക്കുന്ന െഹയ്ഡനെ നോക്കി തറയിൽ കൈകളടിച്ച് ആഹ്ളാദം പ്രകടിപ്പിച്ച ശ്രീശാന്തിനെ ആരും മറക്കാനിടയില്ല. നാലോവറിൽ ഒരുമെയ്ഡൻ ഒാവർ അടക്കം 12 റൺസ് മാത്രം വഴങ്ങിയ ശ്രീശാന്ത് വിലപ്പെട്ട രണ്ട് വിക്കറ്റുകളും വീഴ്ത്തി. അന്ന് ഡർബനിലെ കിംഗ്സ്മേഡ് സ്റ്റേഡിയത്തിൽ ശ്രീശാന്ത് സ്റ്റംപ് തെറിപ്പിച്ച് മടക്കിയത് ആസ്ട്രേലിയൻ ക്രിക്കറ്റിൻെറ പ്രതാപകാലകാലത്തെക്കൂടിയായിരുന്നു.
'നെല്ലിനെ' പിഴുതെറിഞ്ഞ സിക്സർ
ദക്ഷിണാഫ്രിക്കയുടെ ചൂടൻ താരം ആന്ദ്രേ നെല്ലിൻറെ സ്ളെഡ്ജിംഗിന് ശ്രീശാന്ത് കൊടുത്ത മറുപടി ഇന്നും നെല്ലിൻെറ ദുസ്വപ്നങ്ങളിലുണ്ടായിരിക്കണം. 2006 ലെ ദക്ഷിണാഫ്രിക്കൻ ടൂർ. ദക്ഷിണാഫ്രിക്കൻ പേസ്പടയെ പ്രതിരോധിക്കാനാകാതെ ഇന്ത്യയുടെ 'ഫാബുലസ് ഫൈവ്' ബാറ്റിങ് തകർന്നു തരിപ്പണമായി. ക്രീസിൽ ടീമിൻറെ അവസാന ശ്വാസവുമായി പതിനൊന്നാമനായി ശ്രീശാന്ത് ക്രീസിൽ നിൽക്കുന്നു. നെല്ലിെൻറ പന്തുകളെ പ്രതിരോധിക്കാനാവാതെ നട്ടം തിരിഞ്ഞ ശ്രീശാന്തിൻറെ ചെവിയിലെത്തി 'I can smell blood. You do not have the guts' എന്ന പ്രകോപനവുമായി നെൽ തിരിഞ്ഞുനടന്നു. തൊട്ടടുത്ത പന്ത് ജോഹന്നാസ്ബർഗ് സ്റ്റേഡിയത്തിലെ ഗാലറിയിലെത്തിച്ച ശ്രീശാന്ത് ബാറ്റ് ചുഴറ്റി ക്രീസിലൂടെ ഒാടി. ചമ്മിയ മുഖത്തോടെ എല്ലാം കണ്ടുനിൽക്കാനേ ആന്ദ്രേനെല്ലിനായുള്ളൂ. ഒടുവിൽ അതിരുകവിഞ്ഞ ആഹ്ളാദപ്രകടനത്തിന് ശ്രീശാന്തിന് പിഴയൊടുക്കേണ്ടിവന്നു.
കാലിസ് കോട്ട തകർത്ത ബൗൺസർ
2010 ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഡർബൻ ടെസ്റ്റ്. വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. ലോകത്തെ ഏത് പിച്ചിലും ഏത് ബൗളർക്കെതിരെയും പ്രതിരോധക്കോട്ടകെട്ടാൻ കെൽപുള്ള ജാക്വസ് കാലിസ് ക്രീസിൽ നങ്കൂരമിട്ടു തുടങ്ങുന്നു. ദക്ഷിണാഫ്രിക്കക്ക് വിജയത്തിലേക്ക് മികച്ച ഒരൊറ്റ കൂട്ടുകെട്ട് മാത്രം മതിയായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്ന്. കൊടുങ്കാറ്റിലുമുലയാത്ത കാലിസ് കോട്ട ഇളകി. ശ്രീശാന്ത് എറിഞ്ഞ ഷോർട്ട്പിച്ച് വെടിയുണ്ടയെ പ്രതിരോധിക്കാനാവാതെ കാലിസ് ഒഴിഞ്ഞുമാറിയെങ്കിലും ഗ്ളൗസിൽ തട്ടി സ്ളിപ്പിൽ സെവാഗിെൻറ കൈകളിലേക്ക്. ഒരു പക്ഷേ കാലിസ് തെൻറ പതിറ്റാണ്ടുകൾ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ ഏറ്റവും നിസഹനായി നിന്ന പന്തായിരിക്കണം അത്. ആ പന്തിനുമുന്നിൽ മറ്റൊന്നും ബാറ്റ്സ്മാന് ചെയ്യാനില്ല എന്നായിരുന്നു ടിവി കമേൻററ്ററായ രവിശാസ്ത്രി പ്രതികരിച്ചത്. പന്ത് പ്രതിരോധിക്കാനാവാതെ ഉയർന്നു ചാടുന്ന കാലിസിൻറെ നിശ്ചല ദൃശ്യം ഇന്ത്യൻ പേസ് ബൗളിംഗിലെ വരും തലമുറകൾക്കും ഉത്തേജനം നൽകും. കാലിസിനു പുറമേ സ്മിത്ത്, അംല എന്നീ നിർണായക വിക്കറ്റുകൾ കൂടി നേടിയ ശ്രീശാന്തിൻറെ മികവിൽ ഡർബൻ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കി.
കോടി സ്വപ്നങ്ങൾ കൈയിലൊതുക്കിയ ക്യാച്ച്
പാഴാക്കികളഞ്ഞ പെനൽറ്റികിക്കുകളുടെയും നേടിയ പെനൽറ്റി ഗോളിൻറെയും പേരിൽ ഒാർമിക്കപ്പെടുന്ന ഫുട്ബോൾ താരങ്ങളെപ്പോലെ കൈവിട്ടുകളഞ്ഞ ക്യാച്ചുകളുടെയും കൈപിടിയിലൊതുക്കിയ ക്യാച്ചുകളുടേയും പേരിൽ ഒാർമിക്കപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുമുണ്ട്. ഒരുപക്ഷേ ശ്രീശാന്ത് ഏറ്റവുമധികം ഒാർമിക്കപ്പെടുക പ്രഥമ ട്വൻറി 20 ലോകക്കപ്പിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ക്യാച്ചിൻറെ പേരിലാകും. സാേങ്കിതകമായി അനായാസ ക്യാച്ചെങ്കിലും അതിന് കോടി സ്വപ്നങ്ങളുടെ തിളക്കമുണ്ടായിരുന്നു. ലോകക്കപ്പ് മത്സരത്തിൻറെ ഫൈനലിൽ അതും പാക്കിസ്താനെതിരെ അവസാനഒാവർ വരെ നീണ്ട മത്സരത്തിൽ കിരീടത്തിലെത്തിക്കുന്ന ക്യാച്ചിനുടമായാകുക എന്നതിലും വലിയ ഭാഗ്യം ഒരു ഇന്ത്യൻ ക്രിക്കറ്റർക്ക് മറ്റെന്തുണ്ട്?.
ജയിക്കാൻ നാലു പന്തിൽ ആറ് റൺസ് മാത്രം ബാക്കിയിരിക്കേ മിസ്ബാഹ് വിജയത്തിലേക്ക് ഉയർത്തിയടിച്ച പന്ത് കാണികളുടെ ദീർഘ നിശ്വാസങ്ങൾക്കൊപ്പം ഉൗർന്നിറങ്ങിയത് ഫൈൻലെഗിൽ ഫീൽഡ് ചെയ്ത ശ്രീശാന്തിെൻറ കൈകളിലേക്കായിരുന്നു. ലോകത്തിൻറെ ഏത് കോണിലും മലയാളിയുണ്ടാകുമെന്ന സത്യം മിസ്ബാഹിനറിയില്ലല്ലോ എന്നായിരുന്നു അന്ന് എസ്.എം.എസുകളിലൂടെ ഒഴുകിയ ചൂടൻ തമാശ.
സൈമൻഡ്സിൻറെ വിക്കറ്റ് കിട്ടിയ ശ്രീശാന്ത്
''ഒരുമാതിരി സൈമൻഡ്സിൻറെ വിക്കറ്റ് കിട്ടിയ ശ്രീശാന്തിനെപ്പോലെ ഞാനെന്തൊക്കെയോ ചെയ്തു''. തട്ടത്തിൻ മറയത്ത് സിനിമയിൽ നിവിൻപോളി അവതരിപ്പിച്ച കേന്ദ്രകഥാപാത്രം വിനോദ് അയിഷയെ സ്വന്തമാക്കിയ ശേഷം പറയുന്ന ഡയലോഗാണിത്. സൈമൻഡ്സിൻറെ വിക്കറ്റ് കിട്ടിയ ശ്രീശാന്ത് ഏറെക്കാലം മലയാളികളുടെ സംസാരവിഷയമായിരുന്നു. ശ്രീശാന്ത് -സൈമണ്ട്സ് പോര് മൂർധന്യത്തിലെത്തിയത് 2007ലെ ഇന്ത്യ-ഒാസ്ട്രേലിയ കൊച്ചി ഏകദിനത്തിലായിരുന്നു. 47ാം ഒാവറിൽ സൈമണ്ട്സിനെ തന്ത്രപരമായ സ്ലോബാളിലൂടെ റിേട്ടൺ ക്യാച്ചെടുത്ത് മടക്കിയ ശ്രീശാന്ത് പന്ത് വായുവിൽ ഉയർത്തിയെറിഞ്ഞു. ശേഷം സൈമൻഡ്സിനടുെത്തത്തി പ്രകോപനരീതിയിൽ ആഹ്ളാദ പ്രകടനം നടത്തി. ഒടുവിൽ ദ്രാവിഡ് എത്തി ശ്രീശാന്തിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഇന്ത്യ പരാജയപ്പെട്ട കൊച്ചി ഏകദിനം ഒാർമിക്കെപ്പടുന്നത് നാട്ടുകാർക്ക്മുന്നിൽ നടത്തിയ ശ്രീശാന്തിെൻറ 'കലാപ്രകടനത്തിലൂടെയാണ്'.
കളിയല്ല..ഇത് കയ്യാങ്കളി
2008ലെ പ്രഥമ െഎപിഎൽ ടൂർണമെൻറിനിടെ ഹർഭജൻറെ അടിയേറ്റ് കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ ശ്രീശാന്ത് മലയാളികളുടെ അടക്കം കടുത്ത പരിഹാസത്തിന് വിധേയനായി. സംഭവത്തിൽ ഹർഭജൻ പിന്നീട് മാപ്പുപറഞ്ഞു. സംഭവത്തിനു പിന്നിലുള്ള യാഥാർഥ്യം ഇനിയും പുറത്ത് വന്നിട്ടില്ല. താൻ ശ്രീശാന്തിനെ തല്ലിയില്ലെന്നും അത് കള്ളക്കരച്ചിലാണെന്ന രീതിയിലും അതല്ല മറിച്ച് കൃത്യമായ ആസൂത്രണം ചെയ്തതാണെന്നുമുള്ള രീതിയിലും വാർത്തകൾ വന്നു. സംഭവത്തിൻറെ ഒറിജിനൽ വീഡിയോ ഒരിക്കൽ താൻ പുറത്ത് വിടുമെന്ന് മുെമ്പാരിക്കൽ വാർത്താസമ്മേളനത്തിനിടെ അന്നത്തെ െഎ.പി.എൽ ചെയർമാൻ ലളിത് മോഡി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.