Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീശാന്ത്​ വീണ്ടും...

ശ്രീശാന്ത്​ വീണ്ടും പന്തെടുക്കുന്നു, മടങ്ങിവരവ്​ പ്രസിഡൻറ്​സ്​ ട്വൻറി20 ടൂർണമെൻറിലൂടെ

text_fields
bookmark_border
ശ്രീശാന്ത്​ വീണ്ടും പന്തെടുക്കുന്നു, മടങ്ങിവരവ്​ പ്രസിഡൻറ്​സ്​ ട്വൻറി20 ടൂർണമെൻറിലൂടെ
cancel

കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീങ്ങിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തി​െൻറ ക്രിക്കറ്റ്​ മൈതാനത്തിലേക്കുള്ള തിരിച്ചുവരവ്​ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അടുത്തമാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡൻറ്​സ് ട്വൻറി 20 ടൂര്‍ണമെൻറിലൂടെ. ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി ബി.സി.സി.ഐക്ക് കെ.സി.എ കത്തയച്ചു. ഔദ്യോഗിക നടപടിയുടെ ഭാഗമായാണ്​ കത്തയച്ചതെന്നും രണ്ടുദിവസത്തിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.

2013 ഐ.പി.എല്‍ വാതുവെപ്പില്‍ കുറ്റക്കാരനെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ശ്രീശാന്തിന്​ വിലക്ക്​ വീണത്​. 2018ല്‍ കേരള ഹൈകോടതി ആജീവനാന്ത വിലക്ക് ഒഴിവാക്കി. 2019ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ബി.സി.സി.ഐ ഒംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. കഴിഞ്ഞ സെപ്​റ്റംബര്‍ 13ന് വിലക്ക് അവസാനിച്ചു. ഇത്​ ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി കെ.സി.എ കത്തയച്ചത്.

2013 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഫിറ്റ്‌നസ് തെളിയിക്കുകയും പ്രസിഡൻറ്​സ് ലീഗില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്​താൽ ശ്രീശാന്തിന് കേരള രഞ്ജി ടീമിലേക്ക് വഴിയൊരുങ്ങും. പ്രസിഡൻറ്​സ് ടൂര്‍ണമെൻറില്‍ ആറു ടീമുകളാണ് പങ്കെടുക്കുക. രഞ്ജി ടീം, കെ.സി.എയുടെ എലൈറ്റ് ടൂര്‍ണമെൻറുകള്‍, മുന്‍ അണ്ടര്‍-23 താരങ്ങള്‍ എന്നിവയില്‍നിന്നാണ്​ താരങ്ങളുടെ തെരഞ്ഞെടുപ്പ്. ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരായിരുന്ന ഡ്രീം ഇലവ​െൻറ പിന്തുണയോടെ ലീഗ് ഫോര്‍മാറ്റിലാണ്​ ടൂര്‍ണമെൻറ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20S. Sreesanth
News Summary - Sreesanth set to play T20 tournament in Kerala
Next Story