ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
text_fieldsമുംബൈ: ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. എന്നാൽ, ശ്രീലങ്ക ആൾറൗണ്ടർ ധനഞ്ജയ ഡിസിൽവക്ക് പകരം ദുഷൻ ഹേമന്ദയെ ടീമിൽ ഉൾപ്പെടുത്തി. ആറിൽ ആറും ജയിച്ച് അശ്വമേധം തുടരുന്ന ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ വിജയിച്ചാൽ സെമി ഫൈനൽ ഉറപ്പിക്കാനാകും. ആറിൽ നാലും തോറ്റ് പുറത്തേക്കുള്ള വഴിയിലായ ലങ്ക പരാജയം ആവർത്തിച്ചാൽ പിന്നെ കാത്തിരിക്കേണ്ടിവരില്ല.
സെമി ഫൈനലിന് തൊട്ടരികിലുള്ള രോഹിത് ശർമയുടെ സംഘം ജൈത്രയാത്ര തുടരാനുറച്ചാണിറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഉജ്ജ്വല ഫോമിലാണെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 229 റൺസിലൊതുങ്ങിയത് ഇന്ത്യയെ അലട്ടുന്നുണ്ട്. ഓപണർ ശുഭ്മൻ ഗില്ലും മധ്യനിരയിൽ ശ്രേയസ് അയ്യരും സ്ഥിരതയില്ലായ്മ പ്രകടിപ്പിക്കുന്നതാണ് പ്രധാന തലവേദന. ഇന്ത്യയുടെ മിന്നും താരമായി ഇന്നും വെട്ടിത്തിളങ്ങുന്നത് വിരാട് കോഹ് ലി തന്നെയാണ്.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മുഹമ്മദ് ഷമിക്കും സൂര്യകുമാർ യാദവിനും അവസരം ലഭിച്ചപ്പോൾ ശാർദുൽ ഠാകുർ ബെഞ്ചിലായി. പ്രതീക്ഷകൾക്കും അപ്പുറത്തായി ഷമിയുടെ മികവ്. രണ്ട് മത്സരങ്ങളിൽ വീഴ്ത്തിയത് ഒമ്പത് വിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാറും ബാറ്റിങ്ങിൽ മോശമാക്കിയില്ല.
തുടർ തോൽവികളും പരിക്കുകളും കാരണം മുറിവേറ്റ അവസ്ഥയിലാണ് മുൻ ചാമ്പ്യന്മാരായ ലങ്ക. കുശാൽ മെൻഡിസ് നയിക്കുന്ന ദ്വീപുകാർക്കായി ബാറ്റിങ്ങിൽ അവസരത്തിനൊത്തുയർന്നത് സദീര സമരവിക്രമ മാത്രം.
'
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, .
ശ്രീലങ്ക: കുസാൽ മെൻഡിസ് (ക്യാപ്റ്റൻ), പാത്തും നിസ്സങ്ക, ദിമുത് കരുണരത്നെ,എഞ്ചലോ മാത്യൂസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ദുഷൻ ഹേമന്ദ, മഹേഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.