കോവിഡ് വ്യാപനം: സ്റ്റീവ് സ്മിത്തും, ഡേവിഡ് വാർണറും ഐ.പി.എല്ലിൽ നിന്ന് പിന്മാറിയേക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കൂടുതൽ ആസ്ട്രേലിയൻ താരങ്ങൾ ഐ.പി.എല്ലിൽ നിന്ന് പിന്മാറുമെന്ന് സൂചന. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഐ.പി.എല്ലിൽ നിന്ന് പിന്മാറുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ തങ്ങളുടെ ആസ്ട്രേലിയൻ താരങ്ങളായ ആദം സാംപ, കെയ്ൻ റിച്ചാർഡ്സൺ എന്നിവർ ഐ.പി.എല്ലിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ചിരുന്നു.
നേരത്തെ രാജസ്ഥാൻ റോയൽസിെൻറ ആസ്ട്രേലിയൻ പേസർ ആൻഡ്രു ടൈ ടൂർണമെൻറ് പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയിരുന്നു. കോവിഡിനെ തുടർന്ന് ആസ്ട്രേലിയ ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തുമോയെന്ന ആശങ്കയാണ് താരങ്ങളെ പിന്മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.
ഡേവിഡ് വാർണറും സ്മിത്തും പിന്മാറുകയാണെന്ന വാർത്ത ഐ.എ.എൻ.എസാണ് റിപ്പോർട്ട് ചെയ്തത്. ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ ക്യാപ്റ്റനാണ് വാർണർ. ഡൽഹിക്ക് വേണ്ടിയാണ് സ്മിത്ത് കളിക്കുന്നത്.
അതേസമയം, ഇന്ത്യയിലുള്ള പൗരൻമാരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രി കാരൻ ആൻഡ്ര്യൂസ് പറഞ്ഞു. രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടും ഐ.പി.എൽ മാറ്റില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.