ഐ.പി.എൽ അടുത്ത സീസണിൽ ഉറപ്പായും കളിക്കാനുണ്ടാകുമെന്ന് സ്റ്റീവ് സ്മിത്ത്
text_fieldsഓസീസ് ടീം നായകനും ബാറ്ററുമായ സ്റ്റീവ് സ്മിത്ത് ഇത്തവണ ഇന്ത്യൻ പ്രിമിയർ ലീഗിൽ കളിക്കാനില്ല. കഴിഞ്ഞ സീസണിൽ ആരും എടുക്കാനില്ലാതെ പോയ താരം ഇത്തവണ ലേലത്തിൽനിന്ന് മാറിനിൽക്കുകയായിരുന്നു. എന്നാൽ, അടുത്ത സീസണിൽ തീർച്ചയായും തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്റ്റീവ്. താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുമെന്ന് ഇൻസ്റ്റഗ്രാം ഹാൻഡ്‍ലിലെ ചോദ്യോത്തരത്തിൽ പറഞ്ഞു.
16ാം ഐ.പി.എല്ലിൽ നിന്ന് വിട്ടുനിന്ന പ്രമുഖരിൽ ഒരാളായിരുന്നു താരം. മറ്റു ഓസീസ് താരങ്ങളും വിട്ടുനിന്നവരിൽ പെടും.
ഓസീസ് ടീമിൽ പാറ്റ് കമിൻസ് അവധിയിൽ പോയ ഒഴിവിൽ നായകനായിരുന്നു. ദേശീയ ചുമതല കാരണമാണ് ഈ സീസണിൽ വിട്ടുനിൽക്കുന്നതെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി സ്റ്റീവ് പറഞ്ഞു. ടെസ്റ്റ് ലോകകപ്പ് ഫൈനൽ ജൂണിൽ നടക്കാനിരിക്കുകയാണ്. അതുകഴിഞ്ഞ് വർഷാവസാനം ഏകദിന ലോകകപ്പും നടക്കും.
‘‘ആസ്ട്രേലിയൻ ക്രിക്കറ്റിന് തിരക്കുപിടിച്ച ഷെഡ്യൂളായതിനാലാണ് ഈ സീസണിൽ ലേലത്തിൽ പേരു നൽകാതിരുന്നത്. അടുത്ത വർഷം പേരു നൽകും. അപ്പോൾ ആരെങ്കിലും എടുത്താൽ നന്നാകും’’- ആരാധകനോടായി സ്റ്റീവിന്റെ വാക്കുകൾ.
ഈ സീസണിൽ സ്റ്റാർ സ്പോർട്സിന്റെ വിദഗ്ധ പാനലിൽ അംഗമാണ്. 2021ലാണ് അവസാനമായി താരം ഐ.പി.എല്ലിൽ ഇറങ്ങിയത്. തൊട്ടടുത്ത വർഷം ലേലത്തിലുണ്ടായിരുന്നെങ്കിലും ടീമുകൾ താൽപര്യം കാണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.