സ്മിത്ത് ടീമിന് പുറത്ത്; രാജസ്ഥാൻ റോയൽസിനെ ഇനി സഞ്ജു നയിക്കും, അഴിച്ചുപണിക്കൊരുങ്ങി ടീമുകളെല്ലാം
text_fields2021ലെ ഐ.പി.എൽ ലേലത്തിനുള്ള മുന്നോടിയായി ടീമുകൾ താരങ്ങളെ നിലനിർത്തുന്നതും റിലീസ് ചെയ്യുന്നതുമായ ലിസ്റ്റ് പുറത്തുവിട്ടുതുടങ്ങി. രാജസ്ഥാൻ റോയൽസ് നായകനും സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരിലൊരാളുമാ സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്തതാണ് വലിയ വാർത്ത. പകരം രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസൺ നയിക്കും. ഒരു മലയാളി താരം ഐ.പി.എൽ ടീം ക്യാപ്റ്റനാകുന്നത് ഇതാദ്യമായാണ്.
2013 മുതൽ ഐ.പി.എല്ലിൽ കളിക്കുന്ന സഞ്ജു 107 മത്സരങ്ങളിൽ നിന്നായി 27.78 ശരാശരിയിൽ 2584 റൺസ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളും ഇതിലുൾപ്പെടും. സ്റ്റീവ് സ്മിത്ത് നയിച്ച രാജസ്ഥാൻ റോയൽസ് 2020 സീസണിൽ ഏറ്റവും അവസാനക്കാരായാണ് ഫിനിഷ് ചെയ്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിച്ച അനുഭവ സമ്പത്തുമായാണ് സഞ്ജു 'ബിഗ് ടാസ്ക്' ഏറ്റെടുക്കുന്നത്.
പൊന്നും വിലക്ക് സ്വന്തമാക്കിയ ആസ്ട്രേലിയൻ ആൾറൗണ്ടർ െഗ്ലൻ മാക്സ്വെല്ലിനെ കിങ്സ് ഇലവൻ പഞ്ചാബും ഒഴിവാക്കി.യു.എ.ഇയിൽ നടന്ന 2020 ഐ.പി.എല്ലിൽ നിരാശാജനകമായ പ്രകടനമാണ് മാക്സ്വെൽ കാഴ്ചവെച്ചത്. കൂറ്റനടിക്ക് പേരുകേട്ട മാക്സ്വെല്ലിന് ഒരു സിക്സർ പോലും നേടാനായിരുന്നില്ല. അതേ സമയം ഐ.പി.എല്ലിലെ റൺവേട്ടക്കാരിൻ മുന്നിലുള്ള സുരേഷ് റൈനെയ ചെന്നൈ നിലനിർത്തി. കേദാർ ജാദവ്, മുരളി വിജയ്, പിയൂഷ് ചൗള എനിവെര ചെന്നെ റിലീസ് ചെയ്തു. ഇതുവഴി ലേലത്തിൽ 22.7 കോടി ചെന്നൈക്ക് ചിലഴിക്കാനാകും.
കരീബിയൻ പേസർ ഷെൽഡ്രൻ കോട്രൽ, കെ.ഗൗതം, അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാൻ, ന്യൂസിലാൻഡ് ആൾറൗണ്ടർ ജിമ്മി നീഷം, കരുൺ നായർ, ഹാർദസ് വിൽേജാൻ എന്നിവരെ കിങ്സ് ഇലവൻ പഞ്ചാബ് റിലീസ് ചെയ്തപ്പോൾ വൈറ്ററൻ താരം ക്രിസ് ഗെയിലിനെ നിലനിർത്തി.
മുഈൻ അലി, ശിവം ദുബെ, ഗുർകീരത് സിങ് മാൻ, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, ഇസുര ഉദാന, ഉമേഷ് യാദവ് അടക്കമുള്ള വലിയ താരനിരയെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.