ബെൻ സ്റ്റോക്സ് മടങ്ങിവരുന്നു; ഇംഗ്ലണ്ട് ആവേശത്തിൽ
text_fieldsലണ്ടൻ: വർത്തമാന ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിലൊരാളായ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരുന്നു. അടുത്ത മാസം തുടങ്ങുന്ന ആഷസ് പരമ്പരയിൽ ടീമിനൊപ്പം സ്റ്റോക്സും ആസ്ട്രേലിയയിലേക്ക് പറക്കും. മാനസിക സമ്മർദത്തെ തുടർന്നും വിരലിനേറ്റ പരിക്കിനെ തുടർന്നുമാണ് ഞാൻ കളിയിൽ നിന്നും ഇടവേളയെടുത്തതെന്നും ആസ്ട്രേലിയക്ക് പോകാൻ തയാറാണെന്നും സ്റ്റോക്സ് പ്രതികരിച്ചു.
സ്റ്റോക്സിന്റെ വിരലിനുള്ള പരിക്കിന് വിജയകരമായി ഓപ്പറേഷൻ പൂർത്തിയാക്കിയെന്നും ആഷസ് പരമ്പരയിൽ സ്റ്റോക്സ് നിർണായക പങ്കുവഹിക്കുമെന്നും ഇ.സി.ബി ചെയർമാൻ ആഷ്ലി ജൈൽസ് പറഞ്ഞു.
ജൂലൈയിൽ ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കേയാണ് സ്റ്റോക്സ് ക്രിക്കറ്റിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത് . തുടർന്ന് ഐ.പി.എല്ലിലും ഇപ്പോൾ നടന്നുവരുന്ന ട്വന്‍റി 20 ലോകകപ്പിലും സ്റ്റോക്സ് കളിച്ചിരുന്നില്ല. അനുഭവ സമ്പന്നനായ സ്റ്റോക്സ് തിരിച്ചവരുന്നത് ആഷസിനൊരുങ്ങുന്ന ഇംഗ്ലണ്ടിനും ഏറെ ആശ്വാസമാണ്.
കഴിഞ്ഞ ഡിസംബറിൽ സ്റ്റോക്സിന്റെ പിതാവ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. ഏപ്രിലിൽ ആദ്യ പാദ ഐ.പി.എല്ലിനിടെ വിരലിന് പരിക്കേറ്റ സ്റ്റോക്സ് പിന്മാറിയെങ്കിലും പാകിസ്താനെതിരായ പരമ്പരയിൽ തിരിച്ചുവന്നിരുന്നു. ന്യൂസിലൻറിൽ ജനിച്ച ബെൻ സ്റ്റോക്സ് പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. സ്റ്റോക്സിന്റെ അർധ സഹോദരനും സഹോദരിയും വെടിവെപ്പിൽ കൊല്ലപ്പെട്ട ഇരുണ്ട ഭൂതകാലവും സ്റ്റോക്സിനുണ്ട്. 2019ൽ ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ സ്റ്റോക്സ് ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയികളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. തുടർന്ന് നടന്ന ആഷസിലും അതിഗംഭീര േഫാം ആവർത്തിച്ച സ്റ്റോക്സ് ബി.സി.സി സ്പോർട്സ് പേഴ്സനാലിറ്റി അവാർഡും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.