കരുത്തുകാട്ടി യുവബൗളർമാർ; ആസ്ട്രേലിയ 369ന് പുറത്ത്
text_fieldsബ്രിസ്ബേൻ: ഇന്ത്യയുടെ യുവ ബൗളർമാർ അരങ്ങ് തകർത്തപ്പോൾ നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയ 369 റൺസിന് പുറത്ത്. രണ്ടാം ദിനം 95 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് അന്താരാഷ്്ട്ര ടെസ്റ്റിൽ വലിയ അനുഭവസമ്പത്തില്ലാത്ത ഇന്ത്യൻ ബൗളർമാർ വീഴ്ത്തിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെന്ന നിലയിലായിരുന്നു കഴിഞ്ഞദിവസം ആസ്ട്രേലിയ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നത്. ശനിയാഴ്ച ആദ്യം ക്യാപ്റ്റൻ ടിം പെയ്നാണ് പുറത്തായത്. 104 പന്തിൽ 50 റൺസെടുത്ത നായകനെ ഷർദുൽ താക്കൂറാണ് പുറത്താക്കിയത്.
അടുത്ത ഓവറിൽ കാമറൂൺ ഗ്രീൻ അർധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ വാഷിങ്ടൺ സുന്ദറിന്‍റെ പന്തിൽ ക്ലീൻബൗൾഡായി. തുടർന്ന് ബാറ്റിങ്ങിനെത്തിയ പാറ്റ് കമ്മിൻസിനും വലിയ ആയുസ്സുണ്ടായിരുന്നില്ല. തന്‍റെ അടുത്ത ഓവറിൽ താക്കൂർ കമ്മിൻസിനെ (രണ്ട് റൺസ്) എൽ.ബി.ഡബ്ല്യുവിൽ കുരുക്കി.
മൂന്ന് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും വാലറ്റക്കാർ പിടിച്ചുനിന്നതോടെയാണ് ആതിഥേയരുടെ സ്കോർ 369ൽ എത്തിയത്. മിച്ചൽ സ്റ്റാർക്ക് (20 നോട്ടൗട്ട്), നഥാൻ ലിയോൺ (24), ജോഷ് െഹയ്സൽവുഡ് (11) എന്നിങ്ങനെ സ്കോർ ചെയ്തു. ഇന്ത്യക്കായി നടരാജനും താക്കൂറും വാഷിങ്ടൺ സുന്ദറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനാണ് ഒരു വിക്കറ്റ്.
ഒന്നാംദിനം 17 റൺസ് എടുക്കുേമ്പാഴേക്ക് രണ്ടു വിക്കറ്റ് വീണ് പതറിയ ആസ്ട്രേലിയയെ കരകടത്തിയത് സെഞ്ച്വറി നേടിയ മാർനസ് ലബൂഷെയ്നായിരുന്നു. 204 പന്തിലായിരുന്നു സെഞ്ച്വറി നേട്ടം.
1-1ന് ഇരുവരും ഒപ്പം നിൽക്കുന്ന പരമ്പരയിൽ ആസ്ട്രേലിയക്ക് പരമ്പര നേട്ടത്തിന് ജയം ആവശ്യമാണ്. എന്നാൽ, സമനില കൊണ്ട് ബോർഡർ- ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.