ഇങ്ങനെയുമൊരു ഹെൽമെറ്റോ?; അഫ്രീദിക്കെതിരെ ചോദ്യവുമായി ക്രിക്കറ്റ് ലോകം
text_fieldsകളിക്കളത്തിനകത്തും പുറത്തും എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് പാക്കിസ്താെൻറ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇത്തവണ തെൻറ വ്യത്യസ്തമായ ഹെൽെമറ്റിെൻറ പേരിലാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം നേടിയത്. ശനിയാഴ്ച കറാച്ചിയിൽ നടന്ന പാക്കിസ്താൻ സൂപ്പർ ലീഗിലെ മുൾത്താൻ സുൽത്താൻസും കറാച്ചി കിങ്സും തമ്മിലെ േപ്ലഒാഫ് മത്സരത്തിനിടെയാണ് സംഭവം. മുൾത്താൻ താരമാണ് അഫ്രീദി.
ഏഴാമതായാണ് അദ്ദേഹം ബാറ്റ് ചെയ്യാനെത്തിയത്. 12 പന്തിൽ ഒരു സിക്സടക്കം 12 റൺസായിരുന്നു സമ്പാദ്യം. പേസർ അർഷദ് ഇഖ്ബാലിെൻറ പന്തിൽ ഹെയിൽസിന് ക്യാച്ച് നൽകി മടങ്ങുേമ്പാഴേക്കും അഫ്രീദിയുടെ ഹെൽെമറ്റ് എല്ലാവരുയെും ശ്രദ്ധയാകർഷിച്ചിരുന്നു.
ഗ്രില്ലിന് മുകളിലെ കമ്പി നീക്കം ചെയ്ത് അപകടകരമായ രീതിയിലാണ് ഇതിെൻറ രൂപകൽപ്പന. കമ്പികൾക്കിടയിലെ വിടവിലൂടെ എളുപ്പത്തിൽ പന്ത് പോകാനും മുഖത്തിടിക്കാനും സാധ്യതയുണ്ടായിരുന്നു. ഭാഗ്യവശാൽ, അഫ്രീദിക്ക് പ്രശ്‌നമൊന്നും നേരിടേണ്ടിവന്നില്ല. പക്ഷെ, ഹെൽെമറ്റിെൻറ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളും കമൻററി ബോക്സിലെ അംഗങ്ങളുമെല്ലാം ചോദ്യമുന്നയിച്ച് കഴിഞ്ഞു.
2014ൽ ആസ്ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂസിെൻറ മരണത്തെതുടർന്ന് കളിക്കാരുടെ സുരക്ഷയിൽ, പ്രത്യേകിച്ച് ഹെൽെമറ്റിെൻറ കാര്യത്തിൽ െഎ.സി.സി ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച അവസാനിച്ച ഐ.പി.എല്ലിനിടെ ഹൈദരാബാദിെൻറ വിജയ് ശങ്കറിന് പരിക്കേറ്റതോടെ ബാറ്റ്സ്മാൻമാർക്ക് ഹെൽെമറ്റ് നിർബന്ധമാക്കേണ്ട വിഷയം സച്ചിനടക്കമുള്ളവരും ഉന്നയിച്ചിരുന്നു.
കോവിഡ് കാരണം മാർച്ചിൽ നിലച്ച പാക്കിസ്താൻ സൂപ്പർ ലീഗ് കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. നേരത്തെ കോവിഡ് ബാധിച്ച് അഫ്രീദി ചികിത്സയിലായിരുന്നു. അതിനുശേഷമാണ് 40കാരൻ വീണ്ടും ക്രീസിലെത്തിയത്. മുൾത്താൻ സുൽത്താൻസും കറാച്ചി കിങ്സും തമ്മിലെ മത്സരത്തിൽ ഇരുടീമുകളും 141 റൺസ് നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് പ്രവേശിച്ചു. ഇവിടെ അഫ്രീദിയുടെ ടീമിന് തോൽവിയായിരുന്നു ഫലം. അതേസമയം, 10 മത്സരങ്ങളിൽനിന്ന് 14 പോയൻറുമായി മുൾത്താൻ സുൽത്താൻസാണ് പോയിൻറ് പട്ടികയിൽ ഒന്നാമത്. അത്രയും മത്സരങ്ങളിൽനിന്ന് 11 പോയിൻറുമായി കറാച്ചി കിങ്സ് രണ്ടാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.