കാണികളെ ഞെട്ടിച്ച സുന്ദറിെൻറ 'നോ-ലുക്ക്' സിക്സ്; വിഡിയോ കാണാം
text_fieldsആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മുൻനിര മങ്ങിയെങ്കിലും വാലറ്റത്ത് വീറുറ്റ പ്രകടനം നടത്തിയ ശാർദുൽ താക്കൂറിെൻറയും (67) വാഷിങ്ടൺ സുന്ദറിെൻറയും (62) ഇന്നിങ്സാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ ചർച്ച. നിർണായകമായ മത്സരത്തിൽ വൻ ലീഡ് വഴങ്ങി ഇന്ത്യൻ നിര അപകടത്തിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇരുവരുടെയും കിടിലൻ പ്രകടനത്തിന് ഗാബ്ബ സാക്ഷിയായത്.
ദേശീയ ടീമിന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വാഷിങ്ടൺ സുന്ദറിെൻറ ഒരു വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സുന്ദർ, നതാൻ ലിയോണിെൻറ ഒരു പന്ത് പൊടിപാറ്റിയ സിക്സറിന് പറത്തുന്ന രസകരമായ വിഡിയോ ഗാബ്ബയിലെ കാണികളെ പോലും സ്തബ്ധരാക്കിയിരുന്നു.
ചെറുതായി ലെഗിലേക്ക് തിരിഞ്ഞുവന്ന പന്ത് ഗ്രൗണ്ടിൽ മുട്ടുകുത്തിക്കൊണ്ട് മിഡ്-ഒാണിലേക്ക് സുന്ദർ സിക്സിന് പറത്തി. എന്നാൽ പ്രഹരിക്കുേമ്പാഴും ബാൾ ബൗണ്ടറി ലൈനിന് മുകളിലൂടെ പാഞ്ഞപ്പോഴും താരം പിച്ചിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കമേൻററ്റേർമാരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ച ഷോട്ട് എന്തായാലും ഇന്ത്യൻ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.