'അവൻ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് നിൽക്കുകയായിരുന്നു'; കെ.എൽ രാഹുലിനെതിരെ സുനിൽ ഗവാസ്കർ
text_fieldsദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ, നായകൻ കെ.എൽ രാഹുലിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ബോലൻഡ് പാർക്കിൽ ടെംബ ബാവുമയും റാസി വാൻ ഡെർ ഡസ്സനും ഇന്ത്യൻ ആക്രമണത്തെ തകർത്തുകൊണ്ടിരുന്നപ്പോൾ എന്ത് ചെയ്യണമെന്ന ധാരണയില്ലാത്ത രാഹുലിനെയാണ് കണ്ടതെന്ന് ഗവാസ്കർ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ശരിയാണ്, ചിലപ്പോൾ നല്ല പാർട്ണർഷിപ്പ് എതിർടീമുകൾ പടുത്തുയർത്തുേമ്പാൾ നായകൻ ആശയക്കുഴപ്പത്തിലാകുന്നത് സ്വാഭാവികമാണ്. അതാണ് സംഭവിച്ചതെന്ന് ഞാൻ കരുതുന്നു. ബാറ്റ് ചെയ്യാൻ നല്ല പിച്ചായിരുന്നു അത്.
എന്നാൽ, പാർട്ണർഷിപ്പിെൻറ തുടക്കം മുതൽ കൈയ്യിലുള്ള െഎഡിയകൾ തീർന്നുപോയ നായകനെപോലെയാണ് രാഹുലിനെ കാണപ്പെട്ടത്. എന്ത് ചെയ്യണമെന്നോ ആർക്ക് പന്ത് ഏൽപ്പിക്കണമെന്നോ രാഹുലിന് അറിയില്ല, ബുംറയെയും ഭുവനേശ്വറിനേയും പോലുള്ള പരിചയസമ്പന്നരായ രണ്ട് ഡെത്ത് ഒാവർ ബൗളർമാർ കൈയ്യിലുള്ളപ്പോൾ അഞ്ചോ ആറോ ഒാവറുകർ വരെയെങ്കിലും അവരെ പന്തെറിയിപ്പിക്കണം. ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യരെക്കൊണ്ട് ബൗളിംഗ് പരീക്ഷിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുവഴി എതിരാളികൾ അവസാന ഒാവറുകളിൽ ആഞ്ഞടിക്കുന്നത് തടയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, താരത്തെ കുറ്റപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ രാഹുലിന്റെ ആദ്യ മത്സരമാണെന്നും വരും മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവാസ്കർ പറഞ്ഞു. എങ്കിലും ആദ്യ മത്സരത്തില്‍ രാഹുലിന്റെ ബൗളിംഗ് മാറ്റങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നു എന്നു തന്നെ പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.