'അവൻ പരാജയപ്പെട്ടാൽ 150 റൺസിലെത്താൻ ഇന്ത്യ പാടുപെടും'; ഞെട്ടിക്കുന്ന പ്രസ്താവനയുമായി സുനിൽ ഗവാസ്കർ
text_fieldsട്വന്‍റി20 ലോകകപ്പിൽ വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്. വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവിന്‍റെ മികവിലാണ് ഇന്ത്യ അവസാന നാലിൽ ഇടം ഉറപ്പിച്ചത്. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തിയത് സൂര്യകുമാറാണ്.
25 പന്തില്‍ താരം 61 റണ്‍സെടുത്തു. മൈതാനത്ത് 360 ഡിഗ്രിയിലും ഷോട്ടുകള്‍ പായിക്കാനുള്ള മിടുക്കാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സൂര്യകുമാർ ബാറ്റിങ്ങിൽ പരാജയപ്പെട്ടാൽ, ഇന്ത്യ 140-150 സ്കോറിലെത്താൻ പാടുപെടുമെന്ന് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ പറയുന്നു.
'ആ ഓരോ ഇന്നിങ്സും 360 ഡിഗ്രി ആയിരുന്നു. അവൻ പുതിയ മിസ്റ്റർ 360 ഡിഗ്രിയാണ്. വിക്കറ്റ് കീപ്പറുടെ ഇടതുവശത്തേക്ക് സിക്സ് പറത്തിയ ആ ഷോട്ട് മനോഹരമായിരുന്നു. അവസാന ഓവറുകളിൽ സ്ക്വയറിലേക്കായിരുന്നു ഷോട്ടുകൾ. പിന്നെ എക്‌സ്‌ട്രാ കവർ ഡ്രൈവും, പുസ്തകത്തിലെ ഷോട്ടുകൾ പോലെയായിരുന്നു അതെല്ലാം. അതുപോലെ സ്ട്രൈറ്റ് ഡ്രൈവും' -സുര്യകുമാറിന്‍റെ വാനോളം പുകഴ്ത്തി ഗവാസ്കർ പറഞ്ഞു.
പ്രതിരോധിക്കാൻ കഴിയുന്ന മികച്ച സ്കോറിലേക്ക് ടീമിനെ എത്തിച്ചത് താരത്തിന്‍റെ ബാറ്റിങ്ങാണ്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. അദ്ദേഹത്തിന്‍റെ 61 റൺസ് ഇല്ലായിരുന്നില്ലെങ്കിൽ ഇന്ത്യയുടെ സ്കോർ 150ൽ പോലും എത്തില്ലായിരുന്നു. സൂര്യകുമാർ പരാജയപ്പെട്ടാൽ ഇന്ത്യ 140-150 സ്കോറിലെത്താൻ പാടുപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.