‘ദ്രാവിഡും സചിനും പതിവായി കണ്ടിരുന്നു, പക്ഷേ പുതിയ താരങ്ങളൊന്നും...’; ഇന്ത്യൻ ബാറ്റർമാരെ കുറിച്ച് സുനിൽ ഗവാസ്കർ
text_fieldsഇന്ത്യൻ ടീമിലെ നിലവിലെ ബാറ്റർമാരൊന്നും മാർഗനിർദേശം തേടി തന്നെ സമീപിക്കാറില്ലെന്ന് പരാതിപ്പെട്ട് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡും ബാറ്റിങ് പരിശീലകനായി വിക്രം റാത്തോറുമുള്ളപ്പോൾ കൂടുതൽ ഉപദേശങ്ങളിലൂടെ താരങ്ങളെ ആശയക്കുഴപ്പത്തിലാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ടീം ഇന്ത്യ ഇപ്പോൾ വെസ്റ്റിൻഡീസ് പര്യടനത്തിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ആസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് ബുധനാഴ്ച ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. 2023-25ലെ ലോക ചാമ്പ്യൻഷിപ് സൈക്കിളിൽ ഇന്ത്യയുടെ പോരാട്ടവും വെസ്റ്റിൻഡീസിനെതിരായ ഇന്നത്തെ മത്സരത്തോടെ ആരംഭിക്കുകയാണ്.സചിൻ തെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, ദ്രാവിഡ് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം കളിക്കുന്ന സമയത്ത് ബാറ്റിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഉപദേശങ്ങൾക്കും തന്നെ പതിവായി കണ്ടിരുന്നതായും ഗവാസ്കർ പറയുന്നു.
‘ഇല്ല, ആരും വന്നിട്ടില്ല. രാഹുൽ ദ്രാവിഡും സചിൻ തെണ്ടുൽക്കറും വി.വി.എസ് ലക്ഷ്മണും പതിവായി എന്റെ അടുത്ത് വന്നിരുന്നു. എന്തെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് അവർ വന്നിരുന്നത്, ഞാൻ അതിനുള്ള മാർഗനിർദേശം പറഞ്ഞുകൊടുക്കണം’ -ഗവാസ്കർ വ്യക്തമാക്കി. മുൻ ഓപ്പണർ വിരേന്ദർ സെവാഗ് ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന സമയത്ത് തന്നെ വന്നു കണ്ടതും ഗവാസ്കർ ഓർത്തെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.