വിശ്വനാഥിനെ ആകർഷിച്ചെങ്കിൽ അവൻ അമൂല്യ താരമാണ്; ദേവ്ദത്ത് പടിക്കലിനെ കുറിച്ച് ഗവാസ്കർ
text_fieldsറോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗംഭീര ബാറ്റിങ് പുറത്തെടുത്ത മലയാളി ഒാപണർ ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. ഇന്ത്യയുടെ തന്നെ മുൻ വിഖ്യാത താരം ഗുണ്ടപ്പ വിശ്വനാഥിന് ദേവ്ദത്തിനെ കുറിച്ചുള്ള മതിപ്പ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഗവാസ്കറിെൻറ പരാമർശം.
'വിശ്വനാഥിെൻറ ഒരു താരത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ ഇതുവരെ തെറ്റിയിട്ടില്ലെന്നും അതിനുള്ള ഉദാഹരണങ്ങളാണ് രാഹുല്‍ ദ്രാവിഡും കെഎല്‍ രാഹുലുമെന്നും െഎ.പി.എൽ കമൻററി പാനലിെൻറ ഭാഗം കൂടിയായ ഗവാസ്‌കര്‍ പറഞ്ഞു. സൺറൈസേഴ്സിനെതിരായ കളിയിലെ ദേവ്ദത്തിെൻറ പ്രകടനം എന്നെയും ഏറെ ആകർഷിച്ചിരുന്നു. വിശ്വനാഥ് ഒന്നും കാണാതെ ഒരു താരത്തെ കുറിച്ച് മതിപ്പ് പ്രകടിപ്പിക്കാറില്ല. അദ്ദേഹത്തെ ഒരു കളിക്കാരൻ ആകർഷിച്ചിട്ടുണ്ടെങ്കിൽ അതിന് എന്തെങ്കിലും ഒരു കാരണമുണ്ടാകും.
ദേവ്ദത്ത് ഒരു അമൂല്യ താരമാണെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. നേരത്തെ രാഹുൽ ദ്രാവിഡ്, കെ.എൽ രാഹുൽ എന്നിവരെ കുറിച്ച് അവരുടെ കരിയറിെൻറ തുടക്കകാലത്ത് തന്നെ വിശ്വനാഥ് മതിപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
42 പന്തിൽ എട്ട് ബൗണ്ടറികളടക്കം 56 റൺസായിരുന്നു ദേവ്ദത്ത് നേടിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ െഎ.പി.എൽ ടൂർണമെൻറിൽ ഒരു താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ച്വറി നേടുന്നത് ആദ്യമായിട്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടക ടീമിന് വേണ്ടിയാണ് ദേവ്ദത്ത് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.