ഹൈദരാബാദിന് ആഘോഷരാവ്; തോറ്റത് മുംബൈയെങ്കിലും കരഞ്ഞത് കൊൽക്കത്ത
text_fieldsഷാർജ: കരഞ്ഞുപ്രാർഥിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ പ്രാർഥന ഐ.പി.എൽ ദൈവങ്ങളും മുംബൈ ഇന്ത്യൻസും കേട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂർണ ആധിപത്യം പുലർത്തി മുംബൈയെ തകർത്ത് ഹൈദരാബാദ് േപ്ല ഓഫിലേക്ക് ഗംഭീരമായി എഴുന്നള്ളി. ഹൈദരാബാദ് ജയിച്ചതോടെ കൊൽക്കത്ത ടൂർണമെൻറിൽ നിന്നും പുറത്തായി. കൊൽക്കത്തക്കും ബാംഗ്ലൂരിനും ഹൈദരാബാദിനും 14 പോയൻറ് വീതമാണ് ഉള്ളതെങ്കിലും റൺറേറ്റിൽ പിന്നിലായതാണ് കൊൽക്കത്തയെ ചതിച്ചത്. മുംബൈ ഒന്നാംസ്ഥാനക്കാരായും ഡൽഹി രണ്ടാം സ്ഥാനക്കാരായും േപ്ല ഓഫ് ഉറപ്പിച്ചിരുന്നു.
വിജയം നിർണായകമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ ചുരുട്ടിെകട്ടിയ ഹൈദരാബാദ് വെറും 17.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഒന്നാം വിക്കറ്റിൽ അടിച്ചുതകർത്ത ഡേവിഡ് വാർണറും (58 പന്തിൽ 85) വൃദ്ധിമാൻ സാഹയും (45പന്തിൽ 58) ചേർന്ന് ഹൈദരാബാദിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് തുടക്കം മുതലേ എല്ലാം പിഴച്ചു. പരിക്കിെൻറ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ നായകൻ രോഹിത് ശർമയെ (4) മൂന്നാം ഒാവറിൽ തന്നെ പുറത്താക്കിയാണ് സന്ദീപ് ശർമ തുടങ്ങിയത്. രണ്ടാം വിക്കറ്റിൽ ക്വിൻറൺ ഡികോക്കും (25), സൂര്യ കുമാർ യാവദും (36), പിന്നാലെ ഇഷൻ കിഷനും (33) മുംബൈയുെട വിക്കറ്റ് വീഴ്ചക്ക് തടയിെട്ടങ്കിലും വെടിക്കെട്ട് കാഴ്ചകളൊന്നുമില്ലായിരുന്നു. 15 ഒാവറിൽ മാത്രമാണ് ടീം 100കടന്നത്. അവസാന ഒാവറുകളിൽ കീരോൺ പൊള്ളാർഡ് നടത്തിയ വെടിക്കെട്ട് കൂടിയില്ലായിരുന്നെങ്കിൽ മുംബൈ നാണംകെേട്ടനെ. സന്ദീപ് ശർമ മൂന്നും, ജാസൺ ഹോൾഡർ, ഷഹബാസ് നദീം എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
നാല് സിക്സറുകളുമായി 25 പന്തിൽ 41 റൺസാണ് പൊള്ളാർഡ് കുറിച്ചത്. അവസാന ഒാവറിലാണ് താരം പുറത്തായത്. ക്രുണാൽ പാണ്ഡ്യ (0), സൗരഭ് തിവാരി (1), കോൾടർ നീൽ (1) എന്നിവർ നിരാശപ്പെടുത്തി.
പേസ് ബൗളർമാരായ ട്രെൻറ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് മുംബൈ അവസാന ലീഗ് മത്സരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.