കാണികൾക്ക് പ്രവേശനം വിലക്കി; മലമുകളിൽ കയറി കളികണ്ട് 'സൂപ്പർ ഫാൻ' സുധീർകുമാർ
text_fieldsപുണെ: ക്രിക്കറ്റ് ആരാധകർക്ക് കളിക്കാരെ പോലെതന്നെ സുപരിചിതനാണ് സുധീർ കുമാർ ചൗധരി. നെഞ്ചിൽ സചിൻ ടെണ്ടുൽകർ എന്ന് പെയിൻറടിച്ച് ഗാലറികളിൽ നിന്ന് ഗാലറിയിലേക്ക് പറക്കുന്ന സൂപ്പർ ഫാൻ.
സചിൻ വിരമിച്ച ശേഷവും ത്രിവർണ പതാകയും, ശംഖൊലിയുമായി ഗാലറികളിലെ പതിവ് കാഴ്ച. 2007 മുതൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും സ്റ്റേഡിയത്തിലെത്തുന്ന സുധീർ, കോവിഡ് കാലത്ത് ഗാലറിയിൽ കാണികൾക്ക് പ്രവേശന വിലക്കായതോടെ കുടുങ്ങി.
കാണികളില്ലാതെ ഇന്ത്യ- ഇംഗ്ലണ്ട് കളി തുടരുേമ്പാഴും പക്ഷേ, വീട്ടിലിരിക്കുകയല്ല ഈ സൂപ്പർ ഫാൻ. ഏകദിന പരമ്പരയുടെ വേദിയായ പുണെയിലെ സ്റ്റേഡിയം പരിസരത്ത് പതിവുപോലെ ദേഹത്ത് ചായം തേച്ച് നേരത്തേതന്നെയെത്തും. ടീം ബസിലെത്തുന്ന താരങ്ങളെ അഭിവാദ്യം ചെയ്ത് സ്വീകരിച്ച ശേഷമാണ് അതിസാഹസം.
രണ്ട് കി.മീ അകലെയുള്ള ഗൊരദ്വേശ്വർ കുന്നിൻ മുകളിലേക്ക് ഓട്ടം. തിരക്ക് പിടിച്ച ദേശീയപാതയിലൂടെ അഞ്ച് കിലോമീറ്ററുണ്ടെങ്കിലും എളുപ്പവഴിയിലൂടെ കാടും കുന്നും താണ്ടി മലമുകളിൽ. അവിടെ നിന്നും സ്റ്റേഡിയം കാണാമെന്നതാണ് വിശേഷം.
മൈതാനത്തിറങ്ങുന്ന കോഹ്ലിയെയും കൂട്ടരെയും അകലെനിന്നും നീലപ്പൊട്ടുപോലെ കാണുേമ്പാൾ സുധീർ കാടുംമലയും താണ്ടിയ വേദനകളെല്ലാം മറക്കും. ദേശീയപതാക വീശിയും സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ ബൗണ്ടറി തെളിയുേമ്പാൾ അലറി വിളിച്ചും സ്റ്റേഡിയത്തിലെന്നപോലെ കളി ആസ്വദിക്കും.
ആദ്യ കളിയിൽ ഇന്ത്യയുടെ ബാറ്റിങ് 40 ഓവർ വരെ കണ്ടശേഷം സുഹൃത്തിെൻറ മുറിയിലെത്തി ബാക്കി ടി.വിയിൽ കണ്ടു. വെള്ളിയാഴ്ച രണ്ടാം ഏകദിനത്തിലും ഇന്ത്യൻ ബാറ്റിങ്ങിനായി സുധീർ കുന്നിൽ മുകളിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.