വിദേശത്ത് ട്വന്‍റി20 ലീഗ് കളിക്കണം; സുരേഷ് റൈന ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
text_fieldsകഴിഞ്ഞ ഐ.പി.എൽ സീസണിൽ ടീമികളൊന്നും താൽപര്യം കാണിക്കാതിരുന്ന ഇടം കൈയൻ സൂപ്പർ ബാറ്റർ സുരേഷ് റൈന ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
നേരത്തെ, അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം വിദേശ ലീഗുകളിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ അഭ്യന്തര ക്രിക്കറ്റിൽനിന്നും ഐ.പി.എല്ലിൽ നിന്നും വിരമിച്ചതെന്നാണ് സൂചന. ഐ.പി.എല്ലിൽ റെയ്‌നയെ ടീമുകളൊന്നും ലേലത്തിനെടുത്തിരുന്നില്ല. ആഭ്യന്തര മത്സരങ്ങളില്‍നിന്നു വിരമിക്കാത്തവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കാറില്ല. ബി.സി.സി.ഐയുടെ അനുമതിയില്ലാതെ വിദേശ ലീഗുകളില്‍ കളിക്കുന്ന താരങ്ങൾക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആനുകൂല്യങ്ങളും ലഭിക്കില്ല.
ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 'എന്റെ രാജ്യത്തെയും സംസ്ഥാനമായ യു.പിയെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' -റൈന ട്വിറ്ററിൽ കുറിച്ചു.
യു.എ.ഇ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ റൈന ട്വന്‍റി20 ലീഗുകളിൽ കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സെപ്റ്റംബർ 10ന് ആരംഭിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ റൈന കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യു.എ.ഇ രാജ്യങ്ങളിലെ ടീമുകൾ ഇതിനായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും താരം പറഞ്ഞു.
2020 ആഗസ്റ്റ് 15ന് മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുശേഷമാണ് റൈനയും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. 13 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ട്വന്‍റി20 ലീഗുകളും താരം കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.