ഹോട്ടൽ റൂം പ്രതീക്ഷിച്ചത് ലഭിച്ചില്ലെത്ര; റെയ്ന ഐ.പി.എൽ ഒഴിവാക്കി മടങ്ങിയത് മാനേജ്മെൻറുമായുള്ള പിണക്കം ?
text_fieldsചെന്നൈ സൂപ്പർ കിങ്സിെൻറ താരം സുരേഷ് റെയ്ന ഐ.പി.എല്ലിൽ നിന്ന് പിൻവാങ്ങിയത് മാനേജ്മെൻറുമായുള്ള അസ്വാരസ്യംമൂലമെന്ന് റിപ്പോർട്ട്. സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ റെയ്നക്കെതിരെ തുറന്നടിച്ചതോടെയാണ് താരത്തിെൻറ മടങ്ങലിനു പിന്നിലെ 'രഹസ്യം' പുറത്തായത്. നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ മടങ്ങുന്നുവെന്നായിരുന്നു റെയ്ന സമൂഹ മാധ്യമങ്ങളിൽ നൽകിയ വിശദീകരണം.
കോവിഡ് കാരണം അനിശ്ചിതമായി നീണ്ടിരുന്ന ഐ.പി.എൽ 13-ാം സീസണിനായി രണ്ടാഴ്ച മുമ്പാണ് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ യു.എ.ഇയിൽ എത്തിയത്. ക്വാൻറീൻ കാലാവധി കഴിഞ്ഞു മാത്രമെ പുറത്തിറങ്ങാനാകൂവെന്നിരിക്കെ, താരങ്ങളെല്ലാം ഒറ്റമുറി ഫ്ലാറ്റിലായിരുന്നു. എന്നാൽ, റെയ്ന തനിക്ക് ലഭിച്ച സൗകര്യങ്ങളിൽ അതൃപ്തനായിരുന്നുവെത്ര. ക്യാപ്റ്റൻ എം.എസ് ധോണിക്ക് ലഭിച്ചിരുന്ന സൗകര്യങ്ങൾ റെയ്നക്ക് ലഭിച്ചില്ലെന്നും ഇക്കാര്യങ്ങളിൽ ചൊടിച്ചാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയതെന്നുമാണ് വിവരം.
ധോണിയുൾപ്പെടെയുള്ള ചില താരങ്ങളുടേതു പോലുള്ള റൂം വേണമെന്ന റെയ്നയുടെ താൽപര്യം ടീം മാനേജ്മെൻറ് വൈവച്ചു കൊടുക്കാതിരുന്നതാണ് നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ധോണിക്ക് നൽകിയതുപോലുള്ള സ്യൂട്ട് റൂം റെയ്നയ്ക്കും നൽകിയിരുന്നെന്നും എന്നാൽ റെയ്നയുടെ റൂമിൽ ബാൽക്കണിയില്ലാത്തതാണ് പ്രശ്നമായതെന്നും സംഘാടകർ പറയുന്നു.
ക്വാറൻറീൻ കാലയളവിൽ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ട് താരങ്ങൾക്ക് ഉൾപ്പെടെ ചെന്നൈ സംഘത്തിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പേസ് ബോളർ ദീപക് ചാഹർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് യുവതാരം ഋതുരാജ് ഗെയ്‍ക്‌വാദിനും കോവിഡ് സ്ഥിരീകരിച്ചു. ഇതിനിടെയാണ് ആരാധകരെ ഞെട്ടിച്ച് 29ന് സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്.
പഞ്ചാബിലെ പഠാൻകോട്ടിൽ റെയ്നയുടെ ഉറ്റ ബന്ധുക്കൾക്കെതിരെ നടന്ന ആക്രമണമാണ് താരത്തിെൻറ അപ്രതീക്ഷിത മടക്കത്തിനു കാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, അതല്ല കാരണങ്ങളെന്ന് പുതിയ സംഭവങ്ങൾ പുറത്തു വന്നതോടെയാണ് ക്രിക്കറ്റ് ലോകം അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.