ഉദിച്ചുയർന്ന് സൂര്യകുമാർ; ഇംഗ്ലണ്ടിന് 186 റൺസ് വിജയലക്ഷ്യം
text_fieldsഅഹ്മദാബാദ്: നിർണായകമായ നാലാം ട്വന്‍റി20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 186 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ സന്ദർശകൾ ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് കളികളും ടോസ് നേടിവർക്കൊപ്പമായിരുന്നു വിജയം. ടോസ് നേടുന്നവർ ആദ്യം ഫീൽഡിങ്ങിനിറങ്ങുക, ശേഷം, റൺചേസിങ്ങിലൂടെ കളി പിടിക്കുക. ഇതാണ് മൂന്ന് മത്സരങ്ങളിലും കണ്ടത്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽനിന്ന് വ്യത്യസ്തമായി ഇന്ത്യ മികച്ച സ്കോറാണ് പടുത്തുയർത്തിയത്. സ്കോർ: 185/8. സൂര്യകുമാർ യാദവ് (57), റിഷബ് പന്ത് (30), ശ്രേയസ് ഐയ്യർ 7) എന്നിവരാണ് മികച്ച ടോട്ടൽ ഉയർത്താൻ ഇന്ത്യയെ സഹായിച്ചത്.
രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 12 റൺസെടുത്ത താരത്തെ ആർച്ചറാണ് പുറത്താക്കിയത്. തുടർന്ന് രാഹുലും സൂര്യകുമാറും ചേർന്ന് ഇന്നിങ്സ് പടുത്തുയർത്തു. ടീം സ്കോർ 63ൽ നിൽക്കെയാണ് രാഹുൽ പുറത്താകുന്നത്. അതേസമയം, കഴിഞ്ഞ മത്സരങ്ങളിൽ പരാജയമായ രാഹുലിന്‍റെ റൺസ് 14 മാത്രമായിരുന്നു. പിന്നാലെ വന്ന ക്യാപ്റ്റൻ കോഹ്ലിക്ക് വലിയ ആയുസ്സുണ്ടായിരുന്നില്ല. റാഷിദിനെ കൂറ്റനടിക്ക് ശ്രമിച്ച താരത്തെ ബട്ട്ലർ സ്റ്റമ്പ് ചെയ്ത പുറത്താക്കി. അഞ്ച് പന്തിൽനിന്ന് ഒരു റൺസ് മാത്രമാണ് കോഹ്ലിയെടുത്തത്.
ഹർദിക് പാണ്ഡ്യ (11), ഷർദുൽ താക്കൂർ (10*), വാഷിങ്ടൺ സുന്ദർ (4), ഭുവനേശ്വർ കുമാർ (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം. ഇംഗ്ലണ്ടിനായി ജോഫ്ര ആച്ചർ നാല് വിക്കറ്റ് നേടി. ആദിൽ റാഷിദ്, മാർക് വുഡ്, ബെൻ സ്റ്റോക്സ്, സാം കുറാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. ഇന്ന് ജയിച്ചാൽ അവസാന മത്സരത്തിന് കാത്തിരിക്കാതെതന്നെ ഇംഗ്ലീഷ് പടക്ക് പരമ്പര സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.