സൂര്യകുമാർ യാദവ് 2023ലെ മികച്ച ട്വന്റി20 താരം; ഐ.സി.സി പുരസ്കാരമെത്തുന്നത് തുടർച്ചയായ രണ്ടാംതവണ
text_fieldsമുംബൈ: 2023ലെ മികച്ച ട്വന്റി 20 താരമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് സൂര്യയെ തേടി പുരസ്കാരമെത്തുന്നത്.
2023ൽ 17 ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയുമടക്കം 48.86 ശരാശരിയിൽ 733 റൺസാണ് സൂര്യ ട്വന്റി 20യിൽ അടിച്ചുകൂട്ടിയത്. 155.95 ആണ് സ്ട്രൈക്ക് റേറ്റ്. 60 ട്വന്റി 20 രാജ്യാന്തര മത്സരങ്ങളിൽ 45.55 ശരാശരിയിൽ 2,141 റൺസാണ് ‘സ്കൈ’ ഇതുവരെ നേടിയത്. 171.55 ആണ് സ്ട്രൈക്ക് റേറ്റ്.
കഴിഞ്ഞ ദിവസം ഐ.സി.സി പ്രഖ്യാപിച്ച 2023ലെ ട്വന്റി 20 ഇലവന്റെ ക്യാപ്റ്റനായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓപണർ യശസ്വി ജയ്സ്വാൾ, പേസർ അർഷ്ദീപ് സിങ്, സ്പിന്നർ രവി ബിഷ്‍ണോയ് എന്നിവരാണ് സൂര്യക്ക് പുറമെ ടീമിൽ ഇടം പിടിച്ച ഇന്ത്യക്കാർ. ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനെ തുടർന്ന് 2023ൽ ഇന്ത്യൻ ട്വന്റി 20 ടീമിന്റെ നായകനായും കഴിഞ്ഞ വർഷം സൂര്യകുമാർ നിയോഗിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.