മുഷ്താഖ് അലി ട്രോഫി: ഹരിയാന ജയിച്ചതോടെ കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി
text_fieldsമുംബൈ: മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിെൻറ നോക്കൗട്ട് പ്രതീക്ഷകൾ തച്ചുടച്ച് ഹരിയാനയുടെ ജയം. ഡൽഹിയെ അഞ്ചു വിക്കറ്റിന് തോൽപിച്ച ഹരിയാന ഗ്രൂപ് 'ഇ' പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യം ബാറ്റുചെയ്ത ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ182 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഹരിയാന വിജയം കുറിച്ചു. ഗ്രൂപ്പിൽ ഒന്നാമതുള്ള ഹരിയാനക്ക് 16ഉം രണ്ടാമതുള്ള കേരളത്തിന് 12ഉം പോയൻറാണുള്ളത്. അടുത്ത കളിയിൽ ഹരിയാനക്കെതിരെ മികച്ച റൺറേറ്റിൽ ജയിച്ചാലേ കേരളത്തിന് ഒന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ എത്താൻ കഴിയൂ.
ഡൽഹി, മുംബൈ, പോണ്ടിച്ചേരി തുടങ്ങിയ വമ്പന്മാരെ തകർത്തുവിട്ട കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് ആന്ധ്രക്കു മുന്നിൽ കളിമറന്നു. ഒരു കളിയും ജയിക്കാത്ത ആന്ധ്ര ആറു വിക്കറ്റ് ജയവുമായി സീസണിൽ ആദ്യ പോയൻറ് നേടി. ഡൽഹിയും മുംബൈയും ഉയർത്തിയ കൂറ്റൻ സ്കോർ അനായാസം മറികടന്ന് ജയിച്ച കേരളം ഞായറാഴ്ച ആന്ധ്രക്കെതിരെ ആദ്യം ബാറ്റുചെയ്ത് നേടിയത് 112 റൺസ്. അതാവട്ടെ, നാലിന് 38 എന്ന നിലയിൽ തകർന്ന് തരിപ്പണമായശേഷം,
അഞ്ചാം വിക്കറ്റിൽ സചിൻ ബേബിയുടെയും (51 നോട്ടൗട്ട്) ജലജ് സക്സേനയുടെയും (27 നോട്ടൗട്ട്) ചെറുത്തുനിൽപിെൻറ ഫലമായും. മുംബൈക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി കുറിച്ച മുഹമ്മദ് അസ്ഹറുദ്ദീനും (12) ഡൽഹിക്കെതിരെ വിജയശിൽപിയായ റോബിൻ ഉത്തപ്പയും (8) വിഷ്ണു വിനോദും (4) നിരാശപ്പെടുത്തി. ക്യാപ്റ്റൻ സഞ്ജു സാംസണും (7) ഒന്നും ചെയ്യാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര ഓപണർ അശ്വിൻ ഹെബ്ബാറിെൻറയും (48) ക്യാപ്റ്റൻ അമ്പാട്ടി റായുഡുവിെൻറയും (38 നോട്ടൗട്ട്) മികവിലാണ് 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയറൺ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.