ട്വന്റി20യിൽ 275 റൺസ്; ഇന്ത്യൻ റെക്കോഡിട്ട് പഞ്ചാബ്
text_fieldsറാഞ്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ 275 റൺസ് അടിച്ചുകൂട്ടിയ പഞ്ചാബിന് റെക്കോഡ്. ട്വന്റി20യിൽ ഒരു ഇന്ത്യൻ ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ആന്ധ്രപ്രദേശിനെതിരായ മത്സരത്തില്‍ ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ 275 റണ്‍സ് നേടിയതോടെ 2013ലെ ഐ.പി.എല്ലിൽ പുണെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അടിച്ച 263 റൺസ് റെക്കോഡ് പഴങ്കഥയായി.
മത്സരത്തില്‍ പഞ്ചാബ് ആന്ധ്രയെ 105 റണ്‍സിന് തോൽപിച്ചു. മറുപടി ബാറ്റിങ്ങില്‍ ആന്ധ്രക്ക് 20 ഓവറില്‍ ഏഴു വിക്കറ്റിന് 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പഞ്ചാബിനായി അഭിഷേക് ശര്‍മ 51 പന്തില്‍ ഒമ്പത് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയിൽ 112 റണ്‍സ് നേടി. 26 പന്തില്‍ 87 റൺസുമായി അന്മോല്പ്രീത് സിങ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ആന്ധ്രക്ക് വേണ്ടി റിക്കി ഭൂയി 52 പന്തില്‍നിന്ന് പുറത്താവാതെ 104 റണ്‍സ് അടിച്ചെങ്കിലും രക്ഷയുണ്ടായില്ല. മുഷ്താഖ് അലി ട്രോഫിയിലെ റെക്കോഡ് സ്കോറുമാണ് പഞ്ചാബ് നേടിയത്. 2019ല്‍ സിക്കിമിനെതിരെ മുംബൈ 258 റണ്‍സെടുത്തതായിരുന്നു റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.