ടീം കോംബിനേഷൻ ശരിയാക്കണം; ഇന്ത്യ-ഓസീസ് സന്നാഹ മത്സരം ഇന്ന്
text_fieldsദുബൈ: ട്വൻറി20 ലോകകപ്പിനു മുന്നോടിയായുള്ള തങ്ങളുടെ അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ ബുധനാഴ്ച ആസ്ട്രേലിയയെ നേരിടും. ആദ്യ സന്നാഹ മത്സരങ്ങൾ ജയിച്ചാണ് ഇരുടീമുകളുടെയും വരവ്. ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തോൽപിച്ചപ്പോൾ ഓസീസ് മൂന്നു വിക്കറ്റിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
ഞായറാഴ്ച പാകിസ്താനെതിരെ ലോകകപ്പിലെ ആദ്യ കളിക്കിറങ്ങും മുമ്പ് ടീം കോമ്പിനേഷൻ ശരിയാക്കാനുള്ള അവസാന അവസരമായാണ് ഇന്ത്യ ഓസീസിനെതിരായ മത്സരത്തെ കാണുന്നത്. ബാറ്റിങ്ങിൽ ആദ്യ അഞ്ചുപേരുടെ സ്ഥാനം ഏെറക്കുറെ ഉറപ്പാണെങ്കിലും ബാറ്റർ മാത്രമായി ടീമിലുള്ള ഹാർദിക് പാണ്ഡ്യയുടെ ഫോമാവും ഇന്ത്യ ഉറ്റുനോക്കുന്നത്.
ഓപണർമാരായി രോഹിത് ശർമയും ലോകേഷ് രാഹുലും വൺഡൗണിൽ താനുമായിരിക്കും ഇറങ്ങുകയെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നാല്, അഞ്ച് സ്ഥാനങ്ങളിൽ സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവരുമെത്തും. അഞ്ചിൽ ഹാർദിക്കിനെ നിലനിർത്തുമോ അതോ, ഇംഗ്ലണ്ടിനെതിരെ ഓപണറായി തകർത്തടിച്ച ഇഷാൻ കിഷന് അവസരം നൽകുമോ എന്നത് ഇന്നത്തെ ഹർദിക്കിെൻറ പ്രകടനത്തെ കൂടി ആശ്രയിച്ചാവും തീരുമാനിക്കപ്പെടുക. ആദ്യ സന്നാഹത്തിനിറങ്ങാത്ത രോഹിത് ഇന്ന് കളിക്കും.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നന്നായി എറിഞ്ഞപ്പോൾ ഭുവനേശ്വർ കുമാറിെൻറ മോശം ഫോം ഇന്ത്യയെ കുഴക്കുന്നുണ്ട്. സ്പിന്നർമാരിൽ രാഹുൽ ചഹാറും ഇംഗ്ലണ്ടിനെതിരെ നന്നായി അടി വാങ്ങി. ഇന്ന് ശാർദുൽ ഠാകൂർ, വരുൺ ചക്രവർത്തി എന്നിവർക്ക് അവസരം നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.