ഔട്ടായതിന്‍റെ കലിപ്പ് ബാറ്റിനോട് തീർത്തു; കിവീസിന്‍റെ സൂപ്പർതാരത്തിന് ഫൈനൽ നഷ്ടമാവും -വിഡിയോ
text_fieldsന്യൂസിലൻഡിന്‍റെ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായ ഡീവോൺ കോൺവെയ്ക്ക് ടി20 ലോകകപ്പ് ഫൈനലും തുടർന്നുള്ള ഇന്ത്യൻ പര്യടനവും നഷ്ടമാവും. ഇംഗ്ലണ്ടിനെതിരായ സെമി-ഫൈനൽ മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇംഗ്ലീഷ് ബൗളർ ലിയം ലിവിങ്സ്റ്റൺ എറിഞ്ഞ പന്തിൽ പുറത്തായതിന്‍റെ നിരാശയിൽ സ്വന്തം ബാറ്റിന് വലതുകൈകൊണ്ട് കോൺവെയ് ആഞ്ഞടിക്കുകയായിരുന്നു.
ഇന്ന് രാവിലെ എക്‌സ്‌റേ എടുത്തപ്പോൾ താരത്തിന്‍റെ വലതു കൈയിലെ അഞ്ചാമത്തെ മെറ്റാകാർപൽ ഒടിഞ്ഞതായി സ്ഥിരീകരിച്ചു. 'ഈ സാഹചര്യത്തിൽ ഇത്തരത്തിൽ പുറത്തുപോകേണ്ടി വന്നതിൽ താരത്തിന് തികഞ്ഞ നിരാശയുണ്ടെന്നും മറ്റാരേക്കാളും അവനാണ് അതോർത്ത് ദുഃഖിക്കുന്നതെന്നും' ന്യൂസിലൻഡ് മുഖ്യ പരിശീലകൻ ഗാരി സ്റ്റെഡ് പറഞ്ഞു
Devon Conway is out of the final because he smashed his hand onto his bat out of frustration 😂😂 I'm sorry but oh my god, poor bloke #T20WorldCup pic.twitter.com/L3Z0SuqjV5
— A/S 😷 (@slicesofIife) November 11, 2021
ടി20 ലോകകപ്പിൽ കിവികൾക്ക് ഇത് രണ്ടാം തവണയാണ് പരിക്ക് കാരണം താരങ്ങളെ നഷ്ടമാവുന്നത്. പാകിസ്താനെതിരായ മത്സരത്തിൽ ലോക്കി ഫെർഗൂസനായിരുന്നു പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.